---
title: "മുസ്ലിംലീഗ് മുക്കോല ശാഖാ കമ്മിറ്റി നിർധനകുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നടത്തി"
english_title: "muslim league mukkola relief"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47407/muslim-league-mukkola-relief"
published_at: "2022-06-06T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d8b7f19656_Untitled-2_web.jpg"
keywords: []
---

# മുസ്ലിംലീഗ് മുക്കോല ശാഖാ കമ്മിറ്റി നിർധനകുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നടത്തി

> **Lead Summary:** മുസ്‌ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മുക്കോലയിലെ നിർദ്ധരരായ 4 കുടുബങ്ങൾക്ക് മാസത്തിൽ നൽകുന്ന ഭക്ഷ്യ കിറ്റിന്റെ വിതരണം റിലീഫ് കമ്മിറ്റി മുഖ്യ രക്ഷാധികാരിയും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ പി സി നസീർ നിർവഹിച്ചു.

## Article Content

മുസ്‌ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മുക്കോലയിലെ നിർദ്ധരരായ 4 കുടുബങ്ങൾക്ക് മാസത്തിൽ നൽകുന്ന ഭക്ഷ്യ കിറ്റിന്റെ വിതരണം റിലീഫ് കമ്മിറ്റി മുഖ്യ രക്ഷാധികാരിയും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ പി സി നസീർ നിർവഹിച്ചു.

\റിലീഫ് സെൽ ഭാരവാഹികളായ ഷബീർ മുക്കോല, മുസമ്മിൽ പള്ളക്കൻ, സഹദ് മലിക്കൻ, റൗഫ് പള്ളക്കൻ, നൗഫൽ കെ എം,അഷ്‌റഫ്‌ കെ കെ, കബീർ പി വി യൂത്ത് ലീഗ് ശാഖ സെക്രട്ടറി മുനീർ കുട്ടുക്കൻ എന്നിവർ സംബന്ധിച്ചു.

ആദ്യഘട്ടത്തിൽ 4 കുടുംബങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷ്യ കിറ്റിന് പുറമെ മുക്കോല പ്രദേശത്തുള്ള നിർദ്ധരരായ രോഗികൾക്കുള്ള മരുന്ന്, അത് പോലെ കുട്ടികളുടെ വിദ്യഭ്യാസ സഹായം എന്നിവയാണ് റിലീഫ് കമ്മിറ്റി ഉദ്ദേശിക്കുന്നത്. സഹായമനസ്കരായ ആൾക്കാരോട് മാസത്തിൽ 100 രൂപ വാങ്ങിയാണ് ഈ ഒരു ജീവകാരുണ്യ പ്രവർത്തിക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47407/muslim-league-mukkola-relief)