---
title: "നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കെ കെ രാജൻ സ്മൃതി വൃക്ഷതൈ നടീലും വൃക്ഷത്തൈ വിതരണവും നടത്തി"
english_title: "Nationalist Youth Congress Kannur District Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47403/nationalist-youth-congress-kannur-district-committee"
published_at: "2022-06-06T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d874c3a2ec_Untitled-2_web.jpg"
keywords: []
---

# നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കെ കെ രാജൻ സ്മൃതി വൃക്ഷതൈ നടീലും വൃക്ഷത്തൈ വിതരണവും നടത്തി

> **Lead Summary:** **കണ്ണൂർ :** സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്ന സുപ്രിംകോടതി ഉത്തരവ് മലയോര മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ പ്രതിസന്ധിയാവുമെന്ന് സംസ്ഥാന വനം - വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.വരും തലമുറയ്ക്കായി യുവതയുടെ കയ്യൊപ്പ് എന്ന സന്ദേശവുമായി ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ കെ രാജൻ സ്മൃതി വൃക്ഷം തൈ നടീലും വൃക്ഷ തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

## Article Content

**കണ്ണൂർ :** സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്ന സുപ്രിംകോടതി ഉത്തരവ് മലയോര മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ പ്രതിസന്ധിയാവുമെന്ന് സംസ്ഥാന വനം - വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.വരും തലമുറയ്ക്കായി യുവതയുടെ കയ്യൊപ്പ് എന്ന സന്ദേശവുമായി ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ കെ രാജൻ സ്മൃതി വൃക്ഷം തൈ നടീലും വൃക്ഷ തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

. ഈ കാര്യം പരിശോധിച്ചു നടന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധി നിയമ പരമായി നേരിടാൻ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലുമായും , മറ്റു നിയമജ്ഞരായും ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. നിയമപരമായും രാഷ്ട്രീയമായും ഈ പ്രശനം ഏറ്റെടുത്തു മുന്നോട്ട് പോകും. ജനങ്ങളെ കുടിയൊഴിപ്പിക്കില്ല. ജനവാസ കേന്ദ്രങ്ങളെ ഈ ഉത്തരവിൽ ഇന്ന് ഒഴിവാക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. താണയിലെ എൻ സി പി ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടി മാവിൻ തൈ നട്ടു കൊണ്ട് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ പ്രസിഡന്റ് പി കെ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. അദ്വൈത് സുജേഷിന് വൃക്ഷത്തൈ നൽകി കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി സ്മൃതി വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ ടി സുജേഷ്, പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എൻ സി പി സംസ്ഥാന സെക്രട്ടറി കെ സുരേശൻ,ജില്ലാ ജനറൽ സെക്രട്ടറി കെ വി രജീഷ്, എൻ സി പി കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് കെ കെ രജിത്ത്,കെ കെ അബ്ദുൽ ജലീൽ സമീർ പുഞ്ചക്കാട്, നമിത രമേശ്‌,ഷനിൽ പുഷ്പജൻ, തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47403/nationalist-youth-congress-kannur-district-committee)