---
title: "വികസനത്തിന്റെ പേരിലുള്ള പ്രകൃതി ചൂഷണം തടയും: യൂത്ത് ലീഗ്"
english_title: "Youth league mayyil "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47360/youth-league-mayyil"
published_at: "2022-06-05T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cdfa740788_IMG-20220605-WA0034.jpg"
keywords: []
---

# വികസനത്തിന്റെ പേരിലുള്ള പ്രകൃതി ചൂഷണം തടയും: യൂത്ത് ലീഗ്

> **Lead Summary:**  **മയ്യില്‍: ** ദേശീയ പാതയുടെ വികസനത്തിന്റെ പേരിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന മണ്ണെടുപ്പില്‍ അതിഥി തൊഴിലാളി മരിക്കാനിടയായ മയ്യില്‍ അരിമ്പ്രയിലെ അപകട സ്ഥലം ജില്ലാ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.

## Article Content

 **മയ്യില്‍: ** ദേശീയ പാതയുടെ വികസനത്തിന്റെ പേരിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന മണ്ണെടുപ്പില്‍ അതിഥി തൊഴിലാളി മരിക്കാനിടയായ മയ്യില്‍ അരിമ്പ്രയിലെ അപകട സ്ഥലം ജില്ലാ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.

സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ നിയമ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി, കലക്ടര്‍, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കി.

ഒരു നിയമവും പാലിക്കാതെ രാത്രി കാലങ്ങളില്‍ നടന്ന മണ്ണെടുപ്പിലാണ് ഉത്തര്‍ പ്രദേശ് കാരനായ മുഹമ്മദ് നൗഷാദ് ആലം മരിച്ചത്. പ്രാദേശിക ഭരണ കൂടത്തിന്റെയും പോലീസിന്റെയും ഒത്താശയോടെയാണ് കരാറുകാര്‍ പരിസ്ഥിതി പ്രാധാന്യമുള്ള കുന്നുകളിടിച്ച് കടത്തുന്നത്.

ഇവര്‍ നടത്തിയത് കൊലകുറ്റമാണെന്നും മരിച്ച യുവാവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.

സംഘത്തില്‍ ജില്ലാ പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി പി. സി. നസീര്‍, ഷംസീര്‍ മയ്യില്‍, ഫൈസല്‍ ചെറുകുന്നോന്‍, നൗഷാദ് പുതുക്കണ്ടം, എം.കെ. കുഞ്ഞഹമ്മദ് കുട്ടി, കെ. ജുബൈര്‍, പി.കെ. ഷംസൂദ്ദീ്ന്‍, മൻസൂര്‍ പാമ്പുരുത്തി, സി. പി. നദീര്‍, ശഫീര്‍ കാലടി, അബ്ദു പള്ളിപ്പറമ്പ് ഹബീബ് നണിയൂർ നമ്പ്രം തുടങ്ങിയവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47360/youth-league-mayyil)