---
title: "തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് പരിസ്ഥിതി ദിനത്തിൽ പൂന്തോട്ടം നിർമ്മിച്ചു"
english_title: "thalipparamba registrar office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47294/thalipparamba-registrar-office"
published_at: "2022-06-05T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c78dd7987d_vac.jpg"
keywords: []
---

# തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് പരിസ്ഥിതി ദിനത്തിൽ പൂന്തോട്ടം നിർമ്മിച്ചു

> **Lead Summary:** ജേസിസിന്റെ നാട്ടുപച്ച പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ ഗോൾഡൻ ഡ്രീംസ് ജേസിസിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് റജിസ്റ്റാർ ഓഫിസ് പരിസരത്ത് പൂന്തോട്ടം നിർമ്മിക്കുകയും ഔഷധ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

## Article Content

ജേസിസിന്റെ നാട്ടുപച്ച പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ ഗോൾഡൻ ഡ്രീംസ് ജേസിസിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് റജിസ്റ്റാർ ഓഫിസ് പരിസരത്ത് പൂന്തോട്ടം നിർമ്മിക്കുകയും ഔഷധ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു.സബ് റജിസ്ട്രാർ എം.മോഹനൻ മുഖ്യാതിഥിയായി. ജേസീ ഭാരവാഹികളായ സുബൈർ സൂപ്പർ വിഷൻ, കെ.അബ്ദുൾ റഷീദ്,റഫീഖ്,ജാഫർ ബദരിയ,നിസാർ,അൻവർ, ഖലീൽ, അമീൻ,മുജീബ്, യഅബ്ദു ജൗഹർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47294/thalipparamba-registrar-office)