---
title: "എയർ ഇന്ത്യ വിൽക്കാനുള്ള നീക്കത്തിനെതിരെ ഡി വൈ എഫ് ഐ ധർണ സമരം നടത്തി"
english_title: "DYFI organises a strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4729/dyfi-organises-a-strike"
published_at: "2021-10-12T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61653adb162e1_news-card-web765.jpg"
keywords: []
---

# എയർ ഇന്ത്യ വിൽക്കാനുള്ള നീക്കത്തിനെതിരെ ഡി വൈ എഫ് ഐ ധർണ സമരം നടത്തി

> **Lead Summary:** **ഇരിണാവ് ; **പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ ടാറ്റയ്ക്ക് വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ' ഇന്ത്യ വിൽപ്പനയ്ക്ക്, സമരമാവുക ' എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ഇരിണാവ് ,ഇരിണാവ് ഈസ്റ്റ് - മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുവജന ധർണ സംഘടിപ്പിച്ചു.

## Article Content

**ഇരിണാവ് ; **പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ ടാറ്റയ്ക്ക് വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ' ഇന്ത്യ വിൽപ്പനയ്ക്ക്, സമരമാവുക ' എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ഇരിണാവ് ,ഇരിണാവ് ഈസ്റ്റ് - മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുവജന ധർണ സംഘടിപ്പിച്ചു.

ഇരിണാവ് റോഡിന് സമീപം സമീപം നടന്നഡി വൈ എഫ് ഐ പാപ്പിനിശ്ശേരി ബ്ളോക്ക് സെക്രട്ടറി എം.സി. രമില്‍ ഉദ്ഘാടനം ചെയ്തു .

സിനാന്‍ .പി.എന്‍.പി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് ജോ.സെക്രട്ടറി കെ.സിജു, മേഖല ഇരിണാവ് മേഖല പ്രസിഡണ്ട് അഖില്‍.സി,ഇരിണാവ് ഈസ്റ്റ് മേഖല പ്രസിഡണ്ട് ഷമല്‍.പി എന്നിവർ സംസാരിച്ചു. ഇരിണാവ് ഈസ്റ്റ് മേഖലാ സെക്രട്ടറി സബിന്‍ .ടി.ഇ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4729/dyfi-organises-a-strike)