---
title: "എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍"
english_title: "Five arrested for attacking SDPI activist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47186/five-arrested-for-attacking-sdpi-activist"
published_at: "2022-06-04T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b73af70ec2_DSC_7464 (1).JPG"
keywords: []
---

# എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

> **Lead Summary:** **പയ്യന്നൂര്‍: **എസ്.ഡി.പി.ഐ.പ്രവർത്തകനെസുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍. എട്ടിക്കുളം പാലക്കോട് സ്വദേശികളായ എ.കെ.റഫീഖ്, ടി.പി.സുഫൈദ്, എം.മുസമ്മല്‍, കെ.പി. റുഹ് സീന്‍, എം.ടി.പി.അംറാസ് എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ.പി. വിജേഷും സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**പയ്യന്നൂര്‍: **എസ്.ഡി.പി.ഐ.പ്രവർത്തകനെസുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍. എട്ടിക്കുളം പാലക്കോട് സ്വദേശികളായ എ.കെ.റഫീഖ്, ടി.പി.സുഫൈദ്, എം.മുസമ്മല്‍, കെ.പി. റുഹ് സീന്‍, എം.ടി.പി.അംറാസ് എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ.പി. വിജേഷും സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ പാലക്കോട് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് എസ്.ഡി.പി.ഐ.പ്രവർത്തകൻ പഴയങ്ങാടി മുട്ടം വെങ്ങരയിലെ പുന്നക്കൻ സുഹൈബിനെ (26) പാലക്കോട്നിന്നും മുട്ടത്തേക്ക് സുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ ആറംഗസംഘം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തള്ളിയിട്ട് ഇരുമ്പുവടിയും മറ്റുമായി അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതെന്നായിരുന്നു പരാതി.

അക്രമത്തില്‍ പരിക്കേറ്റ സുഹൈബിനെ പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പ് വെങ്ങര മുട്ടത്ത് വെച്ചുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47186/five-arrested-for-attacking-sdpi-activist)