---
title: "യുവാവിനെ വീടുകയറി ആക്രമിച്ച ഭാര്യയുടെ ബന്ധുക്കൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു "
english_title: "Case against relatives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47006/case-against-relatives"
published_at: "2022-06-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a31280be39_Police-Jeep.jpg"
keywords: []
---

# യുവാവിനെ വീടുകയറി ആക്രമിച്ച ഭാര്യയുടെ ബന്ധുക്കൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു 

> **Lead Summary:** **തളിപ്പറമ്പ്: **യുവാവിനെ വീട് കയറി ആക്രമിച്ചതിന് ഭാര്യയുടെ ബന്ധുക്കളായ നാല് പേർക്കെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **യുവാവിനെ വീട് കയറി ആക്രമിച്ചതിന് ഭാര്യയുടെ ബന്ധുക്കളായ നാല് പേർക്കെതിരെ കേസ്.

അയ്യങ്കോലിലെ പണിക്കരകത്ത് പറക്കാട് അഷ്റഫിന്റെ പരാതിയിലാണ് കുറുമാത്തൂർ മഞ്ചേരിയിലെ റാബിത്ത്, സാബിത്ത്, ഖദീജ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മിനിഞ്ഞാന്ന് രാത്രി എട്ടരയോടെയാണ് സംഭവം.

വീട്ടിൽ അതിക്രമിച്ച് കയറി ചീത്തവിളിക്കുകയും പട്ടിക ഉപയോഗിച്ച് തന്നെയും സഹോദരനേയും മാതാവിനെയും മർദ്ദിക്കുകയും ചെയ്തു എന്നാണ് അഷ്റഫിന്റെ പരാതി.

പരിക്കേറ്റ അഷ്റഫിനെയും മാതാവിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ജനലുകളും ഗ്ലാസ്സുകളും അടിച്ചുപൊളിക്കുകയും ചെയ്തു. അതിനാൽ മുപ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47006/case-against-relatives)