---
title: "നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ"
english_title: "Infamous thief arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46986/infamous-thief-arrested"
published_at: "2022-06-03T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a16a4d329e_news-card.jpg"
keywords: []
---

# നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ :** കുപ്രസിദ്ധ കവർച്ചക്കാരനായ തൃക്കരിപ്പൂർ സ്വദേശിയെ മലപ്പുറത്ത് വെച്ച് പോലീസ് സംഘം പിടികൂടി.തൃക്കരിപ്പൂർ കൈക്കോട്ടുകടവ് സ്വദേശി തെക്കേ പുരയിൽ ടി പി.അബ്ദുൾ റഷീദിനെ യാണ് കണ്ണൂർ സിറ്റി എ.സി.പി.ടി.കെ രത്നകുമാറിൻ്റെ ക്രൈം സ്ക്വാഡും പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ എൻ.കെ.സത്യനാഥനും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ :** കുപ്രസിദ്ധ കവർച്ചക്കാരനായ തൃക്കരിപ്പൂർ സ്വദേശിയെ മലപ്പുറത്ത് വെച്ച് പോലീസ് സംഘം പിടികൂടി.തൃക്കരിപ്പൂർ കൈക്കോട്ടുകടവ് സ്വദേശി തെക്കേ പുരയിൽ ടി പി.അബ്ദുൾ റഷീദിനെ യാണ് കണ്ണൂർ സിറ്റി എ.സി.പി.ടി.കെ രത്നകുമാറിൻ്റെ ക്രൈം സ്ക്വാഡും പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ എൻ.കെ.സത്യനാഥനും സംഘവും അറസ്റ്റ് ചെയ്തത്.

ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നാല് വീടുകളിൽ കവർച്ച നടത്തി മലപ്പുറത്തെ ഒളിതാവളത്തിലേക്ക് മുങ്ങിയ പ്രതിയെയാണ് അറസ്റ്റു ചെയ്തത്.

മൗവ്വഞ്ചേരി ഇരിവേരിയിലെ എം പി.ഖദീജയുടെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലും, മൗവ്വഞ്ചേരിയിലെ ടി പി മുഹമ്മദിൻ്റെ വീട്ടിൽ നിന്നും 14 പവൻ കവർന്ന കേസിലും സമീപത്തെ വീട്ടിൽ നിന്ന് 90,000 രൂപയും രണ്ട് പവനും കവർന്ന കേസിലും, ഇക്കഴിഞ്ഞ ജനുവരി 13ന് മുഴപ്പാലസ്വദേശിയായ കെ.സി.അജിത്തിൻ്റെ വീട്ടിൽ നിന്നും നാല് പവൻ്റെ ആഭരണങ്ങളും ഏഴായിരം രൂപയും 12,000 വിദേശ കറൻസിയായ ദിർഹവും കവർച്ച നടത്തി മുങ്ങിയ കേസിലെ പ്രതിയെയാണ് പോലീസ് പിടികൂടിയത്.

മൊബൈൽ നമ്പറുകൾ മാറി മാറി ഉപയോഗിച്ച് പല പേരുകളിൽഒളിവിൽ കഴിഞ്ഞ കവർച്ചക്കാരനെ വളരെ തന്ത്രപരമായാണ് പോലീസ് വലയിലാക്കിയത്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇയാൾക്കെതിരെ കവർച്ചാ കേസുകൾ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46986/infamous-thief-arrested)