---
title: "ഹൈവേ പോലീസ്സിന്‍റെ അവസരോചിത ഇടപെടല്‍; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍"
english_title: "Defendant arrested after escaping custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46980/defendant-arrested-after-escaping-custody"
published_at: "2022-06-03T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a124121ab3_DSC_7464 (1).JPG"
keywords: []
---

# ഹൈവേ പോലീസ്സിന്‍റെ അവസരോചിത ഇടപെടല്‍; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

> **Lead Summary:** **കണ്ണൂര്‍: **ഇന്നലെ പുലര്‍ച്ചെ ഒരു മണി സമയത്ത് കണ്ണൂർ മേലേ ചൊവ്വയിലെ DRI ഓഫീസിലെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ മാഹി-കണ്ണൂര്‍ ഹൈവേ പോലീസ്സിന്‍റെ അവസരോചിത ഇടപെടലില്‍ കസര്‍ഗോഡ് ചന്ദേരയില്‍ നിന്ന് പോലീസ് പിടികൂടി.

## Article Content

**കണ്ണൂര്‍: **ഇന്നലെ പുലര്‍ച്ചെ ഒരു മണി സമയത്ത് കണ്ണൂർ മേലേ ചൊവ്വയിലെ DRI ഓഫീസിലെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ മാഹി-കണ്ണൂര്‍ ഹൈവേ പോലീസ്സിന്‍റെ അവസരോചിത ഇടപെടലില്‍ കസര്‍ഗോഡ് ചന്ദേരയില്‍ നിന്ന് പോലീസ് പിടികൂടി.

ഗുജറാത്തില്‍ 500 കോടിയുടെ ലഹരിമരുന്നു കടത്തു കേസ്സില്‍ ഗുജറാത്ത് പോലീസ് പിടികൂടിയ ഉപ്പള സ്വദേശിയായ മുഹമ്മെദ് ആദിൽ(32) കൊടിവയല്‍ ഹൌസ് മുണ്ടായട്ടെ DRI ഒഫ്ഫീസില്‍ നിന്നും ചാടിപ്പോയതായി കണ്ണൂർ സിറ്റി പോലീസ് കണ്ട്ട്രോളിൽ നിന്നും ഹൈവേ പോലീസിന് വിവരം ലഭിച്ചിരുന്നു.

ലഭ്യമായ നിർദ്ദേശത്തിന്‍ പ്രകാരം ഹൈവേ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പ്രസാദ് പി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ്, നിധിന്‍ മുതലയവര്‍ തിരച്ചിൽ നടത്തുന്നതിന് ഇടയിൽ പ്രസ്തുത വിവരം കണ്ണൂർ റെയിൽവേ സ്റ്റേഷനിലേയും കാൽടെക്സിലേയും രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ ഫോൺ മുഖാന്തിരം അറിയിക്കുകയും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അവര്‍ക്ക് നൽകുകയും കണ്ണൂര്‍ ടൌണ്‍ പരിസരം നിരീക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു .

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്ന് ലഭിച്ച ഇന്‍ഫര്‍മേഷന്‍ പ്രകാരം ഏകദേശം 1 മണിയോട് അടുത്തായി ഒരു യുവാവ് കാസറഗോഡ് ഭാഗത്തേക്ക് KL 13 AB 7367 ഓട്ടോ റിക്ഷയിൽ യാത്ര പുറപ്പെട്ടതായി അറിയാൻ കഴിഞ്ഞു. പ്രതി സഞ്ചരിച്ചിരുന്നത് അഞ്ചരക്കണ്ടി സ്വദേശിയായ മുഹമ്മദ് ഷാഫിയുടെ ഓട്ടോ യില്‍ ആണെന്ന് കണ്ടെത്തിയ SI പ്രസാദ് ഓട്ടോറിക്ഷ ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ട് അവരുടെ നിലവിലെ ലൊക്കേഷൻ ചെറുവത്തൂരിന് അടുത്താണെന്ന് മനസ്സിലാക്കി.

മുഹമ്മദ് ഷാഫിയോട് കഴിയുമെങ്കിൽ വാഹനം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കയറ്റുവാനോ അല്ലെങ്കിൽ വഴിയിൽ കാണുന്ന നൈറ്റ് പെട്രേളിംഗ് വാഹനത്തിന് അടുത്ത് നിർത്തുവാനോ നിർദ്ദേശം നൽകി. വിവരം കണ്ണൂർ സിറ്റി പോലീസ് കൺട്രോളിനേയും ചന്ദേര പോലീസ് സ്റ്റേഷനിലും അറിയിക്കുകയും ചെയ്തു.

ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഷാഫിയുടെ ബുദ്ധിപരമായ നീക്കത്തില്‍ ഒടുവില്‍ ചന്ദേര പോലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ പിന്നീട് DRI ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46980/defendant-arrested-after-escaping-custody)