---
title: "അസ്വാഭാവിക മരണങ്ങളില്‍ ഇനി ഇന്‍ക്വസ്‌റ്റ് നടപടികള്‍ രാത്രിയിലും"
english_title: "inquest in ubnormal death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46968/inquest-in-ubnormal-death"
published_at: "2022-06-03T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299f38671789_download.jpg"
keywords: []
---

# അസ്വാഭാവിക മരണങ്ങളില്‍ ഇനി ഇന്‍ക്വസ്‌റ്റ് നടപടികള്‍ രാത്രിയിലും

> **Lead Summary:** **തിരുവനന്തപുരം: **രാത്രികാലങ്ങളില്‍ ഇന്‍ക്വസ്‌റ്റ് നടപടികള്‍ നടത്തുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സംസ്ഥാന പൊലീസ് മേധാവി. അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്‌താല്‍ ഇനിമുതല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്‌റ്റ് നടത്താം. ഇതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുള‌ള മാര്‍ഗനിര്‍ദേശങ്ങളാണ് പൊലീസ് മേധാവി അനില്‍കാന്ത് പുറപ്പെടുവിച്ചത്.

## Article Content

**തിരുവനന്തപുരം: **രാത്രികാലങ്ങളില്‍ ഇന്‍ക്വസ്‌റ്റ് നടപടികള്‍ നടത്തുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സംസ്ഥാന പൊലീസ് മേധാവി. അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്‌താല്‍ ഇനിമുതല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്‌റ്റ് നടത്താം. ഇതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുള‌ള മാര്‍ഗനിര്‍ദേശങ്ങളാണ് പൊലീസ് മേധാവി അനില്‍കാന്ത് പുറപ്പെടുവിച്ചത്.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. രാത്രികാലത്ത് ഫലപ്രദമായി ഇന്‍ക്വസ്റ്റ് നടത്താന്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. അസ്വാഭാവികമരണങ്ങളില്‍ നാല് മണിക്കൂറിനകം തന്നെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി നീക്കം ചെയ്യണം.

എന്നാല്‍ പ്രത്യേകസാഹചര്യങ്ങളില്‍ ഏറെ സമയമെടുത്ത് ഇന്‍ക്വസ്റ്റ് ആവശ്യമായി വരുന്നപക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇന്‍ക്വസ്റ്റ് നടത്തുന്നതിലും മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുന്നതിലും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാന്‍ പാടില്ല.

ഇന്‍ക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയില്‍ എത്തിക്കുന്നതിനുളള സംവിധാനം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നത് ജില്ലാ പോലീസ് മേധാവിമാര്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46968/inquest-in-ubnormal-death)