---
title: "രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "A native of Tamil Nadu was found dead in a lodge near the Rajarajeswara temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4690/a-native-of-tamil-nadu-was-found-dead-in-a-lodge-near-the-rajarajeswara-temple"
published_at: "2021-10-12T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61651cd733c60_death_talinadu_native.jpg"
keywords: []
---

# രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്: **രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.

പട്ടുവം കുഞ്ഞിമുറ്റം ലക്ഷംവീട് കോളനിക്ക് സമീപത്തെ രേവതി ഭവനില്‍ സുദലയാണ്ടി എന്ന കണ്ണനെ(53)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.   തമിഴ്‌നാട് സ്വദേശിയാണ്,

ടൈൽസ് പണിക്കാരനായ ഇയാൾ മുപ്പതു വർഷത്തോളമായി ഇവിടെ താമസിച്ചു വരികയായിരുന്നു. ഇന്നലെ മുറിയെടുത്ത ഇയാളെ മുറിയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

ഭാര്യ: പരേതയായ ശക്തി ദേവി. മകന്‍: ആകാശ് എന്ന മുത്തു. മകള്‍: രേവതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4690/a-native-of-tamil-nadu-was-found-dead-in-a-lodge-near-the-rajarajeswara-temple)