---
title: "അർദ്ധരാത്രിയിൽ മണ്ണ് എടുക്കുന്നതിനിടെ ജെസിബിക്ക് മുകളിൽ പാറ വീണ് ഓപ്പറേറ്റർ മരിച്ചു"
english_title: "The operator died when a rock fell on top of JCB"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46858/the-operator-died-when-a-rock-fell-on-top-of-jcb"
published_at: "2022-06-03T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629994109d89c_vac.jpg"
keywords: []
---

# അർദ്ധരാത്രിയിൽ മണ്ണ് എടുക്കുന്നതിനിടെ ജെസിബിക്ക് മുകളിൽ പാറ വീണ് ഓപ്പറേറ്റർ മരിച്ചു

> **Lead Summary:** അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കുന്നതിനി ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് യു.പി സ്വദേശിയായ ഓപ്പറേറ്റര്‍ മരിച്ചു. നൗഷാദ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

## Article Content

അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കുന്നതിനി ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് യു.പി സ്വദേശിയായ ഓപ്പറേറ്റര്‍ മരിച്ചു. നൗഷാദ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്. ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതില്‍ രാപ്പകലില്ലാതെ മണ്ണ് കടത്തുന്നത്. മണ്ണെടുക്കുന്നതിനിടയില്‍മുകളില്‍ നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെ.സി.ബിയുടെ മുകളിലേക്ക് അടര്‍ന്നു വീഴുകയായിരുന്നു.

തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മണ്ണിനടയില്‍ കുടുങ്ങിയ നൗഷാദിനെ പുറത്തെടുത്തത്. മറ്റൊരു ജെ.സി.ബി എത്തിച്ച് മണ്ണും പാറയും പൊട്ടിച്ച് നീക്കിയ ശേഷം നൗഷാദ് കുടുങ്ങിക്കിടന്ന ജെ.സി.ബി കാബിന്‍ ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് പൊൡച്ചാണ് മൃതദേഹം പുറത്തെടുത്തത്.

അഗ്നിശമനസേനയുടെ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, രാജന്‍ പരിയാരന്‍, സേനാംഗങ്ങളായ കെ.സുധീഷ്, പി.റിജു, എം.ജി.വിനോദ്, പി.ശ്രീകാന്ത്, കെ.ധനേഷ്, ടി.വിജയ്, ഹോംഗാര്‍ഡുകളായ മാത്യു ജോര്‍ജ്, പി.കെ.ധനഞ്ജയന്‍, സി.പി.രജീന്ദ്രനാഥ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46858/the-operator-died-when-a-rock-fell-on-top-of-jcb)