---
title: "'സ്റ്റുഡന്റ് സേഫ്': സൈബർ ലഹരി മാഫിയകൾക്കെതിരെ കുട്ടികളിൽ ബോധവൽക്കരണവുമായി പയ്യന്നൂർ പോലീസ്"
english_title: "student safe by payyannur police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46775/student-safe-by-payyannur-police"
published_at: "2022-06-02T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298b74153a38_vac.jpg"
keywords: []
---

# 'സ്റ്റുഡന്റ് സേഫ്': സൈബർ ലഹരി മാഫിയകൾക്കെതിരെ കുട്ടികളിൽ ബോധവൽക്കരണവുമായി പയ്യന്നൂർ പോലീസ്

> **Lead Summary:** പുതിയ അധ്യയന വർഷത്തിൻെറ തുടക്കത്തിൽ തന്നെ സ്കൂൾ കോളേജ് കുട്ടികൾ സൈബർ-ലഹരി മാഫിയയുടെ കെണിയിൽപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബോധവൽക്കരണവും നടപടികളുമായി പയ്യന്നൂർ പോലീസ് .

## Article Content

പുതിയ അധ്യയന വർഷത്തിൻെറ തുടക്കത്തിൽ തന്നെ സ്കൂൾ കോളേജ് കുട്ടികൾ സൈബർ-ലഹരി മാഫിയയുടെ കെണിയിൽപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബോധവൽക്കരണവും നടപടികളുമായി പയ്യന്നൂർ പോലീസ് .

സ്റ്റുഡൻറ് സേഫ്” എന്ന പേരിൽ അപകടസാധ്യതകളിൽ നിന്നും ദുരുപയോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്റ്റേഷൻ, പരിധിയിൽ സ്കൂൾ-കോളേജ് തദ്ദേശ ഭരണകൂടങ്ങൾ , കുടുബശ്രീ സന്നദ്ധസംഘടനകൾ, സ്റ്റുഡൻറ് പോലീസ് എന്നിവരെ ഉൾപ്പെടുത്തി പോലീസിന്റെ ഏകോപിത ശ്രമമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

കുട്ടികളുടെ യാത്ര പ്രശ്നങ്ങളിലും സ്കൂൾ യാത്ര വാഹനങ്ങളിലും പ്രതേക നിരീക്ഷണം ഉണ്ടാകും പദ്ധതി പ്രചരണത്തിൻെറ ഭാഗമായി ലഘു വീഡിയോ, ട്രോള്‍, പോസ്റ്റർ രചന ,ചിത്ര രചന മല്‍സരങ്ങള്‍ ബോധവൽക്കരണ റാലി നോട്ടീസ് വിതരണം എന്നിവ സംഘടിപ്പിക്കുന്നു. പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായർ പ്രിൻസിപ്പൾ എസ് ഐ വിജേഷ് പി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46775/student-safe-by-payyannur-police)