---
title: "സി പി എം കൊടി നശിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ"
english_title: "two arrested in chokli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46774/two-arrested-in-chokli"
published_at: "2022-06-02T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298b5ef5c09d_DSC_7464 (1).JPG"
keywords: []
---

# സി പി എം കൊടി നശിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **ചൊക്ലി:** സി പി എം ഓഫീസിൽ അതിക്രമിച്ച് കയറി കൊടികൾ നശിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശികളായ മുസിൻ , സിനോസ് എന്നിവരെയാണ് എസ്.ഐ. സൂരജ് ഭാസ്കറും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**ചൊക്ലി:** സി പി എം ഓഫീസിൽ അതിക്രമിച്ച് കയറി കൊടികൾ നശിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശികളായ മുസിൻ , സിനോസ് എന്നിവരെയാണ് എസ്.ഐ. സൂരജ് ഭാസ്കറും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 30 ന് രാത്രിയിലാണ് സംഭവം. പെരിങ്ങത്തൂർ ടൗണിലെ സി പി എം ഓഫീസിൽ ഇരുട്ടിൻ്റെ മറവിൽ കയറിയ സംഘം ഓഫീസിൽ സൂക്ഷിച്ച പാർട്ടി കൊടികൾ കീറി നശിപ്പിച്ച് ഓഫീസിന് പിറകിൽ വലിച്ചെറിഞ്ഞ് കടന്നു കളയുകയായിരുന്നു.

സി പി എം നേതാവിൻ്റെപരാതിയിൽ കേസെടുത്ത പോലീസ് സമീപത്തെ കെട്ടിടങ്ങളിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46774/two-arrested-in-chokli)