---
title: "നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ"
english_title: "payyannur police arrested a criminal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46771/payyannur-police-arrested-a-criminal"
published_at: "2022-06-02T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298b4bb52a02_news-card.jpg"
keywords: []
---

# നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

> **Lead Summary:** അന്തർസംസ്ഥാന കവർച്ച നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവിനെ പയ്യന്നൂര്‍ പോലീസ് പിടികൂടി. ചെറുവത്തൂർപടന്ന സ്വദേശി സുഹ്‌റ മന്‍സിലില്‍ നൂര്‍ മുഹമ്മദിനെയാണ്പയ്യന്നൂര്‍ എസ്.ഐ.പി.വിജേഷ്, എ.എസ്.ഐ.ഏ.ജി.അബ്ദുൾറൗഫ്, സിവിൽ പോലീസ് ഓഫീസർ ഉമേശൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

അന്തർസംസ്ഥാന കവർച്ച നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവിനെ പയ്യന്നൂര്‍ പോലീസ് പിടികൂടി. ചെറുവത്തൂർപടന്ന സ്വദേശി സുഹ്‌റ മന്‍സിലില്‍ നൂര്‍ മുഹമ്മദിനെയാണ്പയ്യന്നൂര്‍ എസ്.ഐ.പി.വിജേഷ്, എ.എസ്.ഐ.ഏ.ജി.അബ്ദുൾറൗഫ്, സിവിൽ പോലീസ് ഓഫീസർ ഉമേശൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

2011 ഏപ്രിൽ മാസം കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണ കേസിൽ ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ പയ്യന്നൂർകോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നത്തെകണ്ണൂർ സിറ്റി സി.ഐ.ആയിരുന്ന അഷറഫ് മറ്റൊരുകവർച്ചാ കേസിൽ പിടികൂടിയപ്പോഴാണ് കുഞ്ഞിമംഗലത്തും കവർച്ച നടത്തിയത് തെളിഞ്ഞത്.

ഇയാള്‍ക്ക് കാഞ്ഞങ്ങാട്, ബേക്കല്‍, ചക്കരക്കല്‍ എന്നീ സ്‌റ്റേഷനുകളിലെ കേസുകളിലും കര്‍ണാടകയില്‍ മൂന്നോളം കേസുകളുമുണ്ട്.കുറെ നാളുകളായി സ്ഥലത്തില്ലായിരുന്ന ഇയാള്‍ പടന്നയിൽ എത്തിയതായി രഹസ്യവിവരം ലഭിച്ച പോലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് ഇന്നലെ രാത്രി പട്രോളിംഗിനിടെ പയ്യന്നൂരില്‍ നിന്നും പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46771/payyannur-police-arrested-a-criminal)