---
title: "അഡ്വ. പി രാജശേഖരന്റെ നിര്യാണത്തിൽ സർവ്വ കക്ഷി അനുശോചനം രേഖപ്പെടുത്തി "
english_title: "condolences on the death of P Rajasekharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46708/condolences-on-the-death-of-p-rajasekharan"
published_at: "2022-06-02T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62987295b5fe0_news-card.jpg"
keywords: []
---

# അഡ്വ. പി രാജശേഖരന്റെ നിര്യാണത്തിൽ സർവ്വ കക്ഷി അനുശോചനം രേഖപ്പെടുത്തി 

> **Lead Summary:** **തളിപ്പറമ്പ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ് തളിപ്പറമ്പ മണ്ഡലം മുൻ ട്രഷററും തളിപ്പറമ്പ ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായിരുന്ന അഡ്വ. പി രാജശേഖരന്റെ നിര്യാണത്തിൽ തൃച്ചംബരം പ്രിയദർശ്ശിനി മന്ദിരത്തിൽ വെച്ച് സർവ്വകക്ഷി അനുശോചിച്ചു.

## Article Content

**തളിപ്പറമ്പ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ് തളിപ്പറമ്പ മണ്ഡലം മുൻ ട്രഷററും തളിപ്പറമ്പ ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായിരുന്ന അഡ്വ. പി രാജശേഖരന്റെ നിര്യാണത്തിൽ തൃച്ചംബരം പ്രിയദർശ്ശിനി മന്ദിരത്തിൽ വെച്ച് സർവ്വകക്ഷി അനുശോചിച്ചു.

തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. സക്കരിയ്യ കായക്കൂൽ അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ അനുസ്മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. എം. സി രാമചന്ദ്രൻ, എം.വി. ജനാർദ്ദനൻ, പി മുഹമ്മദ് ഇഖ്ബാൽ, എ അശോക് കുമാർ, സി.സി ശ്രീധരൻ, എം എൻ. പൂമംഗലം, അഡ്വ. അബ്ദുൾ റഷീദ് വി.പി, മനോജ് സി.പി, എ.വി ശിവരാമൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ. ടി.ആർ. മോഹൻദാസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46708/condolences-on-the-death-of-p-rajasekharan)