---
title: "കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ"
english_title: " more flight services in kannur airport"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46702/more-flight-services-in-kannur-airport"
published_at: "2022-06-02T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62986f93f0bc9_vac.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ

> **Lead Summary:** ആഭ്യന്തര യാത്രക്കാര്‍ വര്‍ധിച്ചതോടെ കണ്ണൂര്‍ - ബംഗളൂരു സെക്ടറില്‍ വലിയ വിമാന സര്‍വീസ് കൂടുതല്‍ തുടങ്ങുന്നു.ഞായര്‍ ഒഴികെ ദിവസം രണ്ടു സര്‍വീസ് ബംഗളൂരുവിലേക്ക് നടത്തും. ജൂണ്‍ രണ്ടു മുതലാണ് എയര്‍ ബസ് എ320 വിഭാഗത്തില്‍പ്പെടുന്ന 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം കണ്ണൂര്‍-ബംഗളൂരു സെക്ടറില്‍ ഉപയോഗിക്കുക.

## Article Content

ആഭ്യന്തര യാത്രക്കാര്‍ വര്‍ധിച്ചതോടെ കണ്ണൂര്‍ - ബംഗളൂരു സെക്ടറില്‍ വലിയ വിമാന സര്‍വീസ് കൂടുതല്‍ തുടങ്ങുന്നു.ഞായര്‍ ഒഴികെ ദിവസം രണ്ടു സര്‍വീസ് ബംഗളൂരുവിലേക്ക് നടത്തും. ജൂണ്‍ രണ്ടു മുതലാണ് എയര്‍ ബസ് എ320 വിഭാഗത്തില്‍പ്പെടുന്ന 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം കണ്ണൂര്‍-ബംഗളൂരു സെക്ടറില്‍ ഉപയോഗിക്കുക.

നിലവില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 78 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന എടിആര്‍ 72 വിഭാഗത്തില്‍പ്പെടുന്ന വിമാനം കണ്ണൂര്‍-ബെംഗളൂരു സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.

ആടുത്ത ആഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ആഴ്ചയില്‍ 13 വീതം സര്‍വീസ് കണ്ണൂര്‍ - ബംഗളുരു സെക്ടറില്‍ ഉണ്ടാകും. നിലവില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാര്‍ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46702/more-flight-services-in-kannur-airport)