---
title: "നാലാം ക്ലാസ് വിദ്യാർത്ഥിക്ക് അണലിയുടെ കടിയേറ്റു"
english_title: "bitten by a snake"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46676/bitten-by-a-snake"
published_at: "2022-06-02T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62985bbd0822b_vac.jpg"
keywords: []
---

# നാലാം ക്ലാസ് വിദ്യാർത്ഥിക്ക് അണലിയുടെ കടിയേറ്റു

> **Lead Summary:** **തൃശൂർ: **വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. കുമരനെല്ലൂർ സ്വദേശി അദേശിനാണ് പാമ്പ് കടിയേറ്റത്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പാമ്പ് കടിച്ചത്.

## Article Content

**തൃശൂർ: **വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. കുമരനെല്ലൂർ സ്വദേശി അദേശിനാണ് പാമ്പ് കടിയേറ്റത്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പാമ്പ് കടിച്ചത്.

വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സ്‌കൂൾ വാനിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയെ കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞു.

വടക്കാഞ്ചേരി ബോയ്‌സ് എൽപി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടെ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ സമീപത്തെ സ്‌കൂളിലേക്ക് ഇവരുടെ ക്ലാസ് മാറ്റിയിരുന്നു. വാനിൽ വന്നിറങ്ങി ക്ലാസിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഓടിക്കൂടിയ നാട്ടുകാരും മറ്റും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയുടെ കാലിൽ പോറൽ ഏറ്റിട്ടുണ്ടെങ്കിലും ആരോഗ്യനിലയിൽ ആശങ്ക വേണ്ട എന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46676/bitten-by-a-snake)