---
title: "കൂനം ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് ശുചിത്വമിഷന്റെ പുരസ്കാരം"
english_title: "koonam vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46670/koonam-vayanashala"
published_at: "2022-06-02T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629859342c54f_Untitled-2 web.jpg"
keywords: []
---

# കൂനം ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് ശുചിത്വമിഷന്റെ പുരസ്കാരം

> **Lead Summary:** പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃകകള്‍ തീര്‍ത്ത് ശ്രദ്ധേയമായ കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന് മറ്റൊരു അംഗീകാരം കൂടി.

## Article Content

പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃകകള്‍ തീര്‍ത്ത് ശ്രദ്ധേയമായ കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന് മറ്റൊരു അംഗീകാരം കൂടി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂനം എ എല്‍ പി സ്കൂളിനെ ജില്ലയിലെ മികച്ച ഹരിത ബൂത്ത് ആക്കിയതിനാണ് ശുചിത്വ മിഷന്റെ ഈ പുരസ്കാരം.

കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി ഐഎ സ്ല്‍  നിന്ന് സര്‍ട്ടി ഫിക്കറ്റും മൊമന്റോയും കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയം ഭാരവാഹികളായ സി.വി. പ്രഭാകരന്‍ , വിജിന്‍ പി ആര്‍ , പ്രവീണ്‍ പി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46670/koonam-vayanashala)