---
title: "17 വയസ്സുകാരൻ  മോട്ടോർസൈക്കിൾ ഓടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്"
english_title: "A case has been registered against the father of a 17-year-old boy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46618/a-case-has-been-registered-against-the-father-of-a-17-year-old-boy"
published_at: "2022-06-02T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298357158a41_vac.jpg"
keywords: []
---

# 17 വയസ്സുകാരൻ  മോട്ടോർസൈക്കിൾ ഓടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്

> **Lead Summary:** **തലശ്ശേരി: **17 വയസ്സുകാരൻ ലൈസൻസില്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ച സംഭവത്തിൽ പിതാവിനെതിരേ തലശ്ശേരി പോലീസ് കേസെടുത്തു. മൂഴിക്കര മുഹബത്ത് ഹൗസിൽ ഉമ്മർ കണ്ടിയാറക്കലിനെതിരെയാണ് കേസ്.

## Article Content

**തലശ്ശേരി: **17 വയസ്സുകാരൻ ലൈസൻസില്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ച സംഭവത്തിൽ പിതാവിനെതിരേ തലശ്ശേരി പോലീസ് കേസെടുത്തു. മൂഴിക്കര മുഹബത്ത് ഹൗസിൽ ഉമ്മർ കണ്ടിയാറക്കലിനെതിരെയാണ് കേസ്.

സൈദാർ പള്ളി പരി സരത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. മോട്ടോർ സൈക്കിളിന്റെ മുൻവശം നമ്പർ പ്ലേറ്റ് വ്യക്തതയുണ്ടായിരുന്നില്ലെ ന്ന് പോലീസ് പറഞ്ഞു. മോട്ടോർ സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46618/a-case-has-been-registered-against-the-father-of-a-17-year-old-boy)