---
title: "നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ ഡി നോട്ടീസ്"
english_title: "e d notice against rahul and soniya "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46483/e-d-notice-against-rahul-and-soniya"
published_at: "2022-06-01T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629737f2c2c12_vac.jpg"
keywords: []
---

# നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ ഡി നോട്ടീസ്

> **Lead Summary:** **ന്യൂഡല്‍ഹി: **കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇരുവര്‍ക്കും ഇ ഡി നോട്ടീസ് അയച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്.

## Article Content

**ന്യൂഡല്‍ഹി: **കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇരുവര്‍ക്കും ഇ ഡി നോട്ടീസ് അയച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്.

അടുത്ത ബുധനാഴ്ച ( ജൂൺ എട്ട്) ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. നാഷനൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

ഇ ഡി നോട്ടീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പണം ഇല്ലാത്ത കേസില്‍ കള്ളപ്പണം കൈമാറ്റം എങ്ങനെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വി ചോദിച്ചു. കേസ് രാഷ്ട്രീയപാപ്പരത്തമാണ് . രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46483/e-d-notice-against-rahul-and-soniya)