---
title: "പാപ്പിനിശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് രോഗിയായ തളിപ്പറമ്പ് സ്വദേശി മരിച്ചു"
english_title: "lorry ambulance accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46426/lorry-ambulance-accident"
published_at: "2022-06-01T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629709e29cb24_vac.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് രോഗിയായ തളിപ്പറമ്പ് സ്വദേശി മരിച്ചു

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച്‌ രോഗി മരിച്ചു. തളിപ്പറമ്ബ് സ്വദേശി ഉമര്‍ മൗലവി ആണ് മരിച്ചത്.തളിപ്പറമ്ബ് കണ്ണൂര്‍ ദേശീയ പാതയിലാണ് അപകടം.

## Article Content

**കണ്ണൂര്‍:** കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച്‌ രോഗി മരിച്ചു. തളിപ്പറമ്ബ് സ്വദേശി ഉമര്‍ മൗലവി ആണ് മരിച്ചത്.തളിപ്പറമ്ബ് കണ്ണൂര്‍ ദേശീയ പാതയിലാണ് അപകടം.

ശ്വാസതടസത്തെ തുടര്‍ന്ന് തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമര്‍ മൗലവി. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ മൗലവിയെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46426/lorry-ambulance-accident)