---
title: "വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ്: യുവാവിനെതിരെ കേസ്"
english_title: "insurance fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46422/insurance-fraud"
published_at: "2022-06-01T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6297072556a57_vac.jpg"
keywords: []
---

# വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ്: യുവാവിനെതിരെ കേസ്

> **Lead Summary:** **ഇരിട്ടി: **വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. പയഞ്ചേരിയിലെ അയില്ല്യത്ത് മഷൂദിന് എതിരെയാണ് കേസെടുത്തത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പറ്റിച്ചതായി കാണിച്ച്‌ വേങ്ങാട് സ്വദേശിയും ഇരിട്ടി കീഴൂരില്‍ താമസക്കാരനുമായ കെയീസ് ഹൗസില്‍ സാദിഖ് നല്‍കിയ പരാതിയിലാണ് കേസ്.

## Article Content

**ഇരിട്ടി: **വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. പയഞ്ചേരിയിലെ അയില്ല്യത്ത് മഷൂദിന് എതിരെയാണ് കേസെടുത്തത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പറ്റിച്ചതായി കാണിച്ച്‌ വേങ്ങാട് സ്വദേശിയും ഇരിട്ടി കീഴൂരില്‍ താമസക്കാരനുമായ കെയീസ് ഹൗസില്‍ സാദിഖ് നല്‍കിയ പരാതിയിലാണ് കേസ്.

മഷൂദ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സാദിഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം മഷൂദ് മുഖാന്തരമാണ് അടച്ചിരുന്നത്. ഇരിട്ടി ആര്‍.ടി.ഒ ഓഫിസില്‍ വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സാദിഖ് സമീപിച്ചപ്പോഴാണ് ഇന്‍ഷുറസ് അടച്ചിട്ടില്ലെന്ന വിവരമറിയുന്നത്. ഇന്‍ഷുറന്‍സ് തുക അടച്ചതിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് മഷൂദ് നല്‍കിയിരുന്നു.

ആര്‍.ടി.ഒ ഓഫിസില്‍ നടത്തിയ വിശദ പരിശോധനയില്‍ പ്രീമിയം അടച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ശരിയായ വിധം ഇന്‍ഷുറന്‍സ് അടച്ച വ്യക്തിയുടെ മേല്‍വിലാസം മാറ്റി വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്തി.

ഇരിട്ടി എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ മഷൂദിന്റെ കീഴൂരിലുള്ള ഇന്‍ഷുറന്‍സ് ഓഫിസില്‍ പരിശോധന നടത്തി കമ്ബ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും പ്രിന്ററും പിടിച്ചെടുത്തു. ഇടപാടുകാരുടെ മേല്‍വിലാസം മാറ്റി മറ്റുപലരില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പണം തട്ടിയിട്ടുണ്ടോയെന്നകാര്യം പൊലീസ് അന്വേഷിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46422/insurance-fraud)