---
title: "വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു"
english_title: "gas price decreased "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46387/gas-price-decreased"
published_at: "2022-06-01T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296e4020c730_vac.jpg"
keywords: []
---

# വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

> **Lead Summary:** **ന്യൂഡല്‍ഹി:** വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്.

## Article Content

**ന്യൂഡല്‍ഹി:** വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്.

ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. 

കൊല്‍ക്കത്തയില്‍ 2322, മുംബൈയില്‍ 2171. 50, ചെന്നൈയില്‍ 2373 എന്നിങ്ങനെയാണ് പുതുക്കിയ വില. അതേസമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46387/gas-price-decreased)