---
title: "കേരളത്തില്‍ ഇത്തവണ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്"
english_title: "less rain in Kerala this time"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46298/less-rain-in-kerala-this-time"
published_at: "2022-05-31T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62960bf416eb9_rain.jpg"
keywords: []
---

# കേരളത്തില്‍ ഇത്തവണ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ ( ജൂണ്‍ - സെപ്റ്റംബര്‍ ) പ്രവചനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം ജൂണ്‍ മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത.

## Article Content

**തിരുവനന്തപുരം: **കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ ( ജൂണ്‍ - സെപ്റ്റംബര്‍ ) പ്രവചനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം ജൂണ്‍ മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത.

അതിനിടെ കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ച് കര്‍ണാടകയില്‍ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവര്‍ഷത്തിന്റെ സ്വാധീനഫലമായി എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46298/less-rain-in-kerala-this-time)