---
title: "കഞ്ചാവ് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കും എസ്‌ഐക്കും സസ്പെന്‍ഷന്‍"
english_title: "ci and si are suspended "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46288/ci-and-si-are-suspended"
published_at: "2022-05-31T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296038647c38_vac.jpg"
keywords: []
---

# കഞ്ചാവ് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കും എസ്‌ഐക്കും സസ്പെന്‍ഷന്‍

> **Lead Summary:** കഞ്ചാവ് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കും എസ്‌ഐക്കും സസ്പെന്‍ഷന്‍.കണ്ണൂര്‍ പഴയങ്ങാടി സിഐ, എം.ഇ.രാജഗോപാലന്‍, എസ്‌ഐ ജിമ്മി, ഗ്രേഡ് എസ്‌ഐ ശാര്‍ങ്ധരന്‍ എന്നിവരെയാണ് കണ്ണൂര്‍ നോര്‍ത്ത് ഐജി സസ്പെന്റ് ചെയ്തത്.

## Article Content

കഞ്ചാവ് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കും എസ്‌ഐക്കും സസ്പെന്‍ഷന്‍.കണ്ണൂര്‍ പഴയങ്ങാടി സിഐ, എം.ഇ.രാജഗോപാലന്‍, എസ്‌ഐ ജിമ്മി, ഗ്രേഡ് എസ്‌ഐ ശാര്‍ങ്ധരന്‍ എന്നിവരെയാണ് കണ്ണൂര്‍ നോര്‍ത്ത് ഐജി സസ്പെന്റ് ചെയ്തത്.

ഇടനിലക്കാരന്‍ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാന്‍ സിഐ 30,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു.

മെയ് 24ന് നടന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പയ്യന്നൂര്‍ ഡിവൈഎ‍സ്‍പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണം നടത്തി ഡിവൈഎസ്‍പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46288/ci-and-si-are-suspended)