---
title: "ഭാര്യാപിതാവിനെ ആക്രമിച്ച് വിരൽ വെട്ടിമാറ്റിയ സംഭവത്തിൽ വെള്ളാവ് സ്വദേശിയായ മരുമകൻ അറസ്റ്റിൽ"
english_title: "Son-in-law arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46227/son-in-law-arrested"
published_at: "2022-05-31T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295b601bc548_Untitled-2 web.jpg"
keywords: []
---

# ഭാര്യാപിതാവിനെ ആക്രമിച്ച് വിരൽ വെട്ടിമാറ്റിയ സംഭവത്തിൽ വെള്ളാവ് സ്വദേശിയായ മരുമകൻ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഭാര്യാപിതാവിനെ ആക്രമിച്ച വിരൽ വെട്ടിമാറ്റിയ സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. വിവാഹസമയത്ത് നല്‍കിയ മഹര്‍ തിരിച്ചുകൊടുക്കാത്ത വിരോധത്തില്‍ ഭാര്യാപിതാവിനെ ആക്രമിച്ച് അവശനാക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **ഭാര്യാപിതാവിനെ ആക്രമിച്ച വിരൽ വെട്ടിമാറ്റിയ സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. വിവാഹസമയത്ത് നല്‍കിയ മഹര്‍ തിരിച്ചുകൊടുക്കാത്ത വിരോധത്തില്‍ ഭാര്യാപിതാവിനെ ആക്രമിച്ച് അവശനാക്കുകയായിരുന്നു.

എകെജി ആശുപത്രിയിൽ ചികിത്സയിലുള്ള ടി പി ഷംസുദ്ദീന്റെ പരാതിയിലാണ് വെള്ളാവിലെ തുന്തക്കാച്ചി പുതിയപുരയില്‍ ടി.പി.സലീമിനെ തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്.

28 ന് വൈകുന്നേരണ് കേസിനാസ്പദമായ സംഭവം നടന്നത്. സലീമിന്റെ ഭാര്യാപിതാവ് ടി.പി.ഷംസുദ്ദീനാണ്(52)വെട്ടേറ്റത്. സലീമും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് സലീമിന്റെ മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വിവരമറിഞ്ഞ് ഷംസൂദ്ദീനും സഹോദരന്‍ ഇബ്രാഹിമും ചേര്‍ന്ന് അവിടയെത്തിയപ്പോള്‍ സലീം ഷംസുദ്ദീനെ ചീത്തവിളിക്കുകയും ഇരുമ്പ്‌റാഡ് ഉപയോഗിച്ച് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഈ സമയത്ത് ഇബ്രാഹിം അത് പിടിച്ചുവാങ്ങിയെങ്കിലും അരയില്‍ കരുതിയ വെട്ടുകത്തിയെടുത്ത് വീശുകയായിരുന്നു. ഒഴിഞ്ഞു മാറുന്നതിനിടയില്‍ വെട്ടേറ്റാണ് ഇടതു കൈവിരല്‍ ഞരമ്പ് സഹിതം അറ്റുപോയത്.

സലീമിന്റെ ദുര്‍നടപ്പ് ചോദ്യം ചെയ്തതിലുള്ള വിരോധവും അക്രമത്തിന് കാരണമായെന്ന് പോലീസ് പറഞ്ഞു. കേസില്‍ രണ്ടുപേരെകൂടി പിടികിട്ടാനുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46227/son-in-law-arrested)