---
title: "കണ്ണൂർ നഗരത്തിൽ രാത്രി ഓട്ടോ യാത്രയ്ക്ക് നിയന്ത്രണം"
english_title: "Restriction on night auto travel in Kannur city"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46190/restriction-on-night-auto-travel-in-kannur-city"
published_at: "2022-05-31T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629590aab1ba0_vac.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ രാത്രി ഓട്ടോ യാത്രയ്ക്ക് നിയന്ത്രണം

> **Lead Summary:** കണ്ണൂർ നഗരത്തിൽ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം വരുന്നു. നൈറ്റ് പാസ് ഏർപ്പെടുത്തി അനധികൃത ഓട്ടോ സർവീസ് നിർത്തലാക്കുമെന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

## Article Content

കണ്ണൂർ നഗരത്തിൽ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം വരുന്നു. നൈറ്റ് പാസ് ഏർപ്പെടുത്തി അനധികൃത ഓട്ടോ സർവീസ് നിർത്തലാക്കുമെന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

ഇതിന് മുന്നോടിയായി നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും പ്രത്യേക പാസ് നൽകും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മുഴുവൻ ഡ്രൈവർമാരും ജൂൺ ഒന്ന് മുതൽ രാത്രി 10ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പേരുകൾ രജിസ്റ്റർ ചെയ്യണം.

ഇതിന് ശേഷം മാത്രമേ ഓട്ടോ സർവീസ് നടത്താനാവൂ. പാസുകൾ ലഭിക്കുന്നതിനായി വാഹനത്തിന്റെ മുഴുവൻ രേഖകളുടെയും ലൈസൻസിന്റെയും പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46190/restriction-on-night-auto-travel-in-kannur-city)