---
title: "തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ ഹൈ- മാസ്സ്, മിനി- മാസ്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി ആയി"
english_title: "Administrative approval for installation of high-mass and mini-mass lights at various places in Taliparamba constituency"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4615/administrative-approval-for-installation-of-high-mass-and-mini-mass-lights-at-various-places-in-taliparamba-constituency"
published_at: "2021-10-11T18:33:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61643aa184ab4_high_mast_light.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ ഹൈ- മാസ്സ്, മിനി- മാസ്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി ആയി

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ എം.എൽ.എയും മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഹൈ-മാസ്സ്, മിനി- മാസ്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ എം.എൽ.എയും മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഹൈ-മാസ്സ്, മിനി- മാസ്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി.

പതിനൊന്ന് ഇടങ്ങളിൽ ഹൈ-മാസ്സ് ലൈറ്റും തൊണ്ണൂറ്റിയെട്ട് ഇടങ്ങളിൽ മിനി-മാസ്സ് ലൈറ്റും സ്ഥാപിക്കുന്നതിനാണ് അനുമതിയായത്.

പൂമംഗലം അമ്പലം ജംഗ്ഷൻ, ബാവുപ്പറമ്പ(കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്), കുറ്റ്യേരി നടുവയൽ( പരിയാരം ഗ്രാമപഞ്ചായത്ത് ), മലപ്പട്ടം ജി.എച്ച്.എസ് ജംഗ്ഷൻ(മലപ്പട്ടം ഗ്രാമ പഞ്ചായത്ത്), ചെറുവത്തലമൊട്ട, മയ്യിൽ -കാഞ്ഞിരോട് റോഡ് ജംഗ്ഷൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം( കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ), ധർമശാല(ആന്തൂർ മുൻസിപ്പാലിറ്റി), പൂക്കോത്ത് നട, തളിപ്പറമ്പ ബസ് സ്റ്റാൻഡ് ജംഗ്ഷൻ, തളിപ്പറമ്പ തൊക്കിലങ്ങാടി(തളിപ്പറമ്പ മുൻസിപ്പാലിറ്റി ) എന്നിവിടങ്ങളിലാണ് ഹൈ-മാസ്സ് ലൈറ്റ് സ്ഥാപിക്കുക.

കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ ഏഴ്, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിൽ പതിമൂന്ന്, തളിപ്പറമ്പ മുൻസിപ്പാലിറ്റി പന്ത്രണ്ട്, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്ന്, പരിയാരം ഗ്രാമ പഞ്ചായത്ത് പതിനൊന്ന്, ആന്തൂർ മുൻസിപ്പാലിറ്റി പന്ത്രണ്ട്, മലപ്പട്ടം ഗ്രാമപഞ്ചായത്ത് എട്ട് , മയ്യിൽ ഗ്രാമപഞ്ചായത്ത് പതിനാറ്, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ട്, എന്നിങ്ങനെ തൊണ്ണൂറ്റി എട്ട് മിനി-മാസ്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമാണ് ഭരണാനുമതി ലഭ്യമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4615/administrative-approval-for-installation-of-high-mass-and-mini-mass-lights-at-various-places-in-taliparamba-constituency)