---
title: "എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി, അമ്മ ആത്മഹത്യ ചെയ്തു"
english_title: "endosulfan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46102/endosulfan"
published_at: "2022-05-30T19:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294c95903a20_images (1).jpg"
keywords: []
---

# എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി, അമ്മ ആത്മഹത്യ ചെയ്തു

> **Lead Summary:** **കാസര്‍കോട്: **കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന്് അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

## Article Content

**കാസര്‍കോട്: **കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന്് അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

രേഷ്മയെ തോര്‍ത്തുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 28കാരിയായ രേഷ്മ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു. അമ്മ വിമലകുമാരി നേരത്തെയും ആത്മഹത്യാശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.

ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. വിമലയുടെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46102/endosulfan)