---
title: "ചെറുപുഴ കോലുവള്ളിക്ക് സമീപം കിണറ്റിൽ കണ്ടത് മനുഷ്യൻ്റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു"
english_title: "The skeleton was found in a well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46026/the-skeleton-was-found-in-a-well"
published_at: "2022-05-30T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294754ddb1ee_vac.jpg"
keywords: []
---

# ചെറുപുഴ കോലുവള്ളിക്ക് സമീപം കിണറ്റിൽ കണ്ടത് മനുഷ്യൻ്റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു

> **Lead Summary:** ചെറുപുഴ കോലുവള്ളിക്ക് സമീപം കള്ളപ്പാത്തി റോഡരികിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഞായറാഴ്ചയാണ് കിണറ്റിൽ അസ്ഥികൂടമെന്ന് സംശയിക്കുന്ന വസ്തു കണ്ടത്.

## Article Content

ചെറുപുഴ കോലുവള്ളിക്ക് സമീപം കള്ളപ്പാത്തി റോഡരികിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഞായറാഴ്ചയാണ് കിണറ്റിൽ അസ്ഥികൂടമെന്ന് സംശയിക്കുന്ന വസ്തു കണ്ടത്.

ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം തിങ്കളാഴ്ചത്തേയ്ക്ക് അന്വേഷണം മാറ്റുകയായിരുന്നു.ഞായറാഴ്ച രാവിലെ കിണറ്റിലെ വെള്ളം വറ്റിച്ചു പരിശോധന നടത്തി.

ഫോറൻസിക് വിഭാഗവും പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു. ചെളിയുള്ളതിനാൽ അതും നീക്കം ചെയ്താണ് അസ്ഥികൂടം പുറത്തെടുത്തത്. രണ്ട് മാസം മുൻപ് അടയ്ക്ക ശേഖരിക്കാൻ എത്തിയവരാണ് ഇവ ആദ്യം കണ്ടുവെങ്കിലും ഞായറാഴ്ചയാണ് ഇവർ നാട്ടുകാരോട് വിവരം പറഞ്ഞത്.

തുടർന്നു നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ചെറുപുഴ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46026/the-skeleton-was-found-in-a-well)