---
title: "പൈപ്പുകൾ കൊണ്ട് നിർമ്മിച്ച ഇരിപ്പിടത്തിൽ കാൽ കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമന സേന രക്ഷപ്പെടുത്തി"
english_title: "fire brigade rescues young man trapped in pipe seat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45978/fire-brigade-rescues-young-man-trapped-in-pipe-seat"
published_at: "2022-05-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629456eb7fe8c_vac.jpg"
keywords: []
---

# പൈപ്പുകൾ കൊണ്ട് നിർമ്മിച്ച ഇരിപ്പിടത്തിൽ കാൽ കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമന സേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: **പൈപ്പുകള്‍കൊണ്ട് നിര്‍മ്മിച്ച ഇരിപ്പിടത്തില്‍ കാല്‍ കുടുങ്ങി അവശനിലയിലായ ഒഡീഷ സ്വദേശിയായ സന്തോഷിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി.

## Article Content

**തളിപ്പറമ്പ്: **പൈപ്പുകള്‍കൊണ്ട് നിര്‍മ്മിച്ച ഇരിപ്പിടത്തില്‍ കാല്‍ കുടുങ്ങി അവശനിലയിലായ ഒഡീഷ സ്വദേശിയായ സന്തോഷിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതക്ക് സമീപം ടാക്‌സി തൊഴിലാളികള്‍ നിര്‍മ്മിച്ച ഇരിപ്പിടത്തില്‍ കിടന്നുറങ്ങിയ സന്തോഷ് ആണ് പൈപ്പുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി പുറത്തെടുക്കാനാവാതെ നിലവിളിച്ചത്.

വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പോലീസ് അറിയിച്ചത് പ്രകാരം അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് ഫിലിപ്പ്മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാംഗങ്ങളാണ് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പൈപ്പുകള്‍ അകത്തി കാല്‍ പുറത്തെടുത്തത്. അനീഷ്‌കൂമാര്‍, ധനേഷ്, ശ്രീകാന്ത്, സിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45978/fire-brigade-rescues-young-man-trapped-in-pipe-seat)