---
title: "തളിപ്പറമ്പിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "Bus_bike_accident_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45891/bus_bike_accident_taliparamba"
published_at: "2022-05-29T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62938c71ca04c_Picsart_22-05-29_20-32-24-554.jpg"
keywords: []
---

# തളിപ്പറമ്പിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

## Article Content

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

ആശാരിപ്പണിക്കാരനായ പുഴക്കുളങ്ങരയിലെ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.

പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രം കയറിയിറങ്ങുകയായിരുന്നു.

കെ.എല്‍.59 എഫ്-1142 ഹീറോ ഹോണ്ട സ്‌പെളെന്‍ഡര്‍ ബൈക്കാണ് അപകടത്തില്‍പെട്ടത്.

ഇന്ദിരയാണ് അമ്മ. സഹോദരങ്ങള്‍-ബൈജു, ഷൈജ. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45891/bus_bike_accident_taliparamba)