---
title: "കാവൽക്കാരനെ  മർദ്ദിച്ച്  കന്നുകാലികളെ തട്ടിക്കൊണ്ടുപോയവർക്കെതിരെ പരാതിയുമായി നഗരസഭ"
english_title: "Municipality files complaint against those who beat up a guard and abducted cattle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4580/municipality-files-complaint-against-those-who-beat-up-a-guard-and-abducted-cattle"
published_at: "2021-10-11T15:00:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616404792c9e3_news-card-webcow.jpg"
keywords: []
---

# കാവൽക്കാരനെ  മർദ്ദിച്ച്  കന്നുകാലികളെ തട്ടിക്കൊണ്ടുപോയവർക്കെതിരെ പരാതിയുമായി നഗരസഭ

> **Lead Summary:** ** തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയത് ചോദ്യം ചെയ്തവർ പൂട്ടുപൊളിച്ച് കന്നുകാലികളെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പരാതിയുമായി നഗരസഭ അധികൃതർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സമീപിച്ചു.

## Article Content

** തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയത് ചോദ്യം ചെയ്തവർ പൂട്ടുപൊളിച്ച് കന്നുകാലികളെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പരാതിയുമായി നഗരസഭ അധികൃതർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സമീപിച്ചു.

വെള്ളിയാഴ്ച രാത്രി 8 30 ഓടെയാണ് കാവൽക്കാരനെ മർദ്ദിച്ച ശേഷം പൂട്ടുപൊളിച്ച് കന്നുകാലികളെ കടത്തി കൊണ്ടു പോയത്.നഗരസഭ ഓഫീസിൽ അതിക്രമിച്ചു കയറിയതിനും ജീവനക്കാരെ കൈയേറ്റം ചെയ്തതിനും നഗരസഭയുടെ അനുവാദം കൂടാതെ കന്നുകാലികളെ കടത്തിക്കൊണ്ടുപോയതിനുമേതിരെയാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

കാവൽക്കാരനെ ഭീകരമായി മർദ്ദിച്ച് ആണ് പ്രധാന കവാടത്തിന് താക്കോൽ കൈക്കലാക്കിയത്. പൂട്ടു തല്ലിത്തകർക്കുകയും ചെയ്തു. ഇതേ സംഭവം ശനിയാഴ്ചയും നടന്നതായി  പറയുന്നു.

**Read Also........****[നഗരസഭയുടെ നേതൃത്വത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിക്കാൻ തുടങ്ങി](https://thaliparamba.truevisionnews.com/news/3561/under-the-leadership-of-the-municipality-began-to-catch-stray-cattle)**

തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ശല്യം വ്യാപകമായതിനാൽ നഗരസഭ അധികൃതർ ഇവയെ പിടിച്ചുകെട്ടാൻ അപേക്ഷ ക്ഷണിക്കുകയും രണ്ടുപേർ ലൈസൻസ് നേടുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഏതാനും കന്നുകാലികളെ പിടികൂടി നഗരസഭ ഓഫീസ് വളപ്പിൽ തയ്യാറാക്കിയ ക്യാറ്റിൽ പൗണ്ട് സൂക്ഷിച്ചിരുന്നു.

ഉടമസ്ഥർ എത്തിയില്ലെങ്കിൽ ഏഴു ദിവസത്തിന് ശേഷം ലേലം ചെയ്തു വിടുമെന്നാണ് നഗരസഭ അധികാരികൾ അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് ഒരുസംഘം നഗരസഭ ഓഫീസിൽ അതിക്രമിച്ച് കയറി കാവൽക്കാരനെ മർദ്ദിച്ചു പശുക്കളെ കടത്തിക്കൊണ്ടുപോയത്.

ഇതേ തുടർന്ന് ഇന്ന് രാവിലെയാണ് നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4580/municipality-files-complaint-against-those-who-beat-up-a-guard-and-abducted-cattle)