---
title: "തളിപ്പറമ്പ ബസ് സ്റ്റാൻഡിൽ സ്ഫോടനം; മോക് ഡ്രിലിൽ പകച്ച് യാത്രക്കാർ"
english_title: "Mock drill taliparamba bus stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45783/mock-drill-taliparamba-bus-stand"
published_at: "2022-05-29T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62930518e63b4_Screenshot_20220529-105906_Picsart.jpg"
keywords: []
---

# തളിപ്പറമ്പ ബസ് സ്റ്റാൻഡിൽ സ്ഫോടനം; മോക് ഡ്രിലിൽ പകച്ച് യാത്രക്കാർ

> **Lead Summary:** തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ നടത്തിയ മോക് ഡ്രില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് തളിപ്പറമ്പ് നഗരത്തില്‍ മോക്ഡ്രില്ലായി ബോംബ് പൊട്ടിച്ചത്.

## Article Content

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ നടത്തിയ മോക് ഡ്രില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് തളിപ്പറമ്പ് നഗരത്തില്‍ മോക്ഡ്രില്ലായി ബോംബ് പൊട്ടിച്ചത്.

സ്‌ഫോടന ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടുകയും ചെയ്തു. ബോംബ് സ്‌ഫോടനം നടന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസെത്തിയതോടെയാണ് സംഭവം വെറും മോക്ഡ്രില്‍ ആയിരുന്നെന്ന് ജനങ്ങളും മനസിലാക്കിയത്.

ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതോടെ ബസ് സ്റ്റാന്‍ഡിലെ ചുമട്ടുതൊഴിലാളികള്‍ വിവരം പോലീസിനെ അറിയിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പിന്നാലെ ഫയര്‍ഫോഴ്‌സുമെത്തി.

പരിക്കേറ്റവരെന്ന് പറഞ്ഞ് ചിലരെ ആംബുലന്‍സിലേക്ക് കയറ്റി. അതിനിടെ പരിശോധനയില്‍ രണ്ട് നാടന്‍ ബോംബുകളും കണ്ടെത്തി. ആകെ പരിഭ്രാന്തരായ ജനങ്ങള്‍ക്ക് പിന്നീടാണ് യാഥാര്‍ത്ഥ്യം പിടികിട്ടിയത്. എല്ലാം പോലീസിന്റ മോക്ഡ്രില്ലായിരുന്നുവെന്ന്.

തളിപ്പറമ്പ് ഡി വൈ എസ് പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശ്, എസ്.ഐ.പി.സി.സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45783/mock-drill-taliparamba-bus-stand)