---
title: "യുവതിക്ക് നേരെ ആക്രമണം: സഹോദരനെതിരെ കേസ്"
english_title: "Attack against women"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45696/attack-against-women"
published_at: "2022-05-28T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62924d305c139_Police-Jeep.jpg"
keywords: []
---

# യുവതിക്ക് നേരെ ആക്രമണം: സഹോദരനെതിരെ കേസ്

> **Lead Summary:** പറമ്പിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത വിരോധത്തിന് സഹോദരിയെ ആക്രമിച്ച യുവാവിനെതിരെ കേസ്.

## Article Content

പറമ്പിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത വിരോധത്തിന് സഹോദരിയെ ആക്രമിച്ച യുവാവിനെതിരെ കേസ്.

മൊറാഴ ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ പുതിയോന്നൻ പീതാംബരൻ എതിരെയാണ് കോടതി നിർദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 25 നാണ് കേസിനാസ്പദമായ സംഭവം.

ഇയാളുടെ സഹോദരി ഇരിട്ടി കളയാട്ടെ പനിയൻ ഹൗസിൽ സാവിത്രിയുടെ പരാതിയിലാണ് കേസ്m മോറാഴ സ്കൂളിന് സമീപത്തെ വീട്ടിലേക്ക് മകൾക്കൊപ്പം അമ്മയെ കാണാനെത്തിയതായിരുന്നു സാവിത്രി. അപ്പോൾ പീതാംബരൻ ഭീഷണി മുഴക്കുകയും ആക്രമിക്കുകയും ആയിരുന്നു.

പറമ്പിൽ അതിക്രമിച്ച് കയറിയതിന് പീതാംബരനെ സാവിത്രി ചോദ്യംചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത് തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല.പിന്നീട് കോടതിയെ സമീപിക്കുകയും കോടതി നിർദേശപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45696/attack-against-women)