---
title: "തളിപ്പറമ്പ നഗരസഭ ഭിന്നശേഷി വാർഡ് സഭ സംഘടിപ്പിച്ചു"
english_title: "Taliparamba Municipality Ward Sabha organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45683/taliparamba-municipality-ward-sabha-organized"
published_at: "2022-05-28T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629239791b605_vac.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ ഭിന്നശേഷി വാർഡ് സഭ സംഘടിപ്പിച്ചു

> **Lead Summary:** 2022-2023 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വാർഡ് സഭ ചേർന്ന് ഭിന്നശേഷിക്കാരുടെ വാർഷിക പദ്ധതിക്ക് രൂപം നൽകി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റജില പി യുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു .

## Article Content

2022-2023 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വാർഡ് സഭ ചേർന്ന് ഭിന്നശേഷിക്കാരുടെ വാർഷിക പദ്ധതിക്ക് രൂപം നൽകി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റജില പി യുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു .

പൊതു മരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി മുഹമ്മദ് നിസാർ ,കൗൺസിലർമാരായ രമേശൻ കെ. കെ.എം.ലത്തീഫ് ,ഗോപിനാഥ്,സാഹിദ പി. കെ ,വാസന്തി പി.വി, വൽസല എന്നിവർ പങ്കെടുത്തു. ICDS സൂപ്പർവൈസർ പങ്കജാക്ഷി കരട് പദ്ധതി വിശദീകരിച്ചു സിക്രട്ടറി എം.എസ്.ശ്രീരാഖ് സ്വാഗതവും ഷാജി പി.വി. നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45683/taliparamba-municipality-ward-sabha-organized)