---
title: "പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം: അയൽവാസിയായ സുഹൃത്ത് അറസ്റ്റിൽ"
english_title: "theft in home "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45639/theft-in-home"
published_at: "2022-05-28T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292095eb4695_news-card.jpg"
keywords: []
---

# പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം: അയൽവാസിയായ സുഹൃത്ത് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂര്‍:** മരക്കാര്‍ക്കണ്ടിയില്‍ പ്രവാസിയുടെ വീട്ടില്‍ കയറി കവര്‍ച്ചനടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.അയല്‍വാസിയായ മരക്കാര്‍ക്കണ്ടി എന്‍. എന്‍.എസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന ഷിഹാബായിസില്‍ എസ്.കെ മുഹമ്മദ് ഷാനിദാണ് പിടിയിലായത്.

## Article Content

**കണ്ണൂര്‍:** മരക്കാര്‍ക്കണ്ടിയില്‍ പ്രവാസിയുടെ വീട്ടില്‍ കയറി കവര്‍ച്ചനടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.അയല്‍വാസിയായ മരക്കാര്‍ക്കണ്ടി എന്‍. എന്‍.എസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന ഷിഹാബായിസില്‍ എസ്.കെ മുഹമ്മദ് ഷാനിദാണ് പിടിയിലായത്.

ഇയാളുടെ അയല്‍വാസിയും സുഹൃത്തുമായ പ്രവാസി ഫൈസലിന്റെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. ഫൈസലും കുടുംബവും കഴിഞ്ഞ 15ന് ടൂര്‍ പോയ സമയത്താണ് വീടുകുത്തിതുറന്ന് സ്വര്‍ണവും, പണവും കവര്‍ന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് അസി. കമ്മിഷന്‍ര്‍ രത്നകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേകസംഘമാണ് പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പിടികൂടിയത്.

അന്വേഷണസംഘത്തില്‍ സിറ്റി പൊലിസ് ഇന്‍സ്പെക്ടര്‍ രാജീവ്കുമാര്‍, എസ്. ഐമാരായ സുമേഷ്, സുനില്‍കുമാര്‍, സന്തോഷ്, എ. എസ്. ഐ അജയന്‍ എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിറ്റി ഉരുവച്ചാലില്‍ നടന്ന കവര്‍ച്ചാക്കേസിലെ പ്രതിയെ കല്‍പറ്റയില്‍ വെച്ചു പൊലിസ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45639/theft-in-home)