---
title: "റോഡിൽ നിർത്തിയിട്ട ട്രാവലറുകൾ അടിച്ചുതകർത്തു: കണ്ണപുരം പോലീസ് കേസെടുത്തു"
english_title: "attack against traveller"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45637/attack-against-traveller"
published_at: "2022-05-28T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292064f47952_Untitled-2 web.jpg"
keywords: []
---

# റോഡിൽ നിർത്തിയിട്ട ട്രാവലറുകൾ അടിച്ചുതകർത്തു: കണ്ണപുരം പോലീസ് കേസെടുത്തു

> **Lead Summary:** കല്യാശ്ശേരി ഹാജി മൊട്ടയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട രണ്ട് ട്രാവലറുകൾ അടിച്ചുതകർത്തു. കെ സമീറയുടെ ഉടമസ്ഥതയിലുള്ള കെഎൽ 13 60 19 60, kl 42 എച് 658 ട്രാവലറുകൾക്ക് നേരെയാണ് ആക്രമണം നടന്നത്.

## Article Content

കല്യാശ്ശേരി ഹാജി മൊട്ടയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട രണ്ട് ട്രാവലറുകൾ അടിച്ചുതകർത്തു. കെ സമീറയുടെ ഉടമസ്ഥതയിലുള്ള കെഎൽ 13 60 19 60, kl 42 എച് 658 ട്രാവലറുകൾക്ക് നേരെയാണ് ആക്രമണം നടന്നത്.

വീടിന് സമീപം ദേശീയപാതയോരത്താണ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. ഇന്നലെ രാത്രിയിൽ എത്തിയ ആക്രമികൾ വാഹനത്തിന്റെ പിറകിലെയും സൈഡിലെയും ഗ്ലാസുകളാണ് അടിച്ചുതകർത്തത്.

ഇന്ന് രാവിലെ വണ്ടിയെടുക്കാൻ എത്തിയവരാണ് വാഹനം അടിച്ചു തകർത്തു കണ്ടത്. സംഭവത്തിൽ കണ്ണപുരം പോലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45637/attack-against-traveller)