---
title: "മൊബെൽ ഫോൺ മോഷ്ടാവിൽ നിന്ന് മൂന്ന് ഫോണുകൾ കണ്ടെത്തി"
english_title: "mobile phone theft in pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45632/mobile-phone-theft-in-pariyaram"
published_at: "2022-05-28T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292020e9a1f3_vac.jpg"
keywords: []
---

# മൊബെൽ ഫോൺ മോഷ്ടാവിൽ നിന്ന് മൂന്ന് ഫോണുകൾ കണ്ടെത്തി

> **Lead Summary:** **പരിയാരം: **മെഡിക്കൽ കോളേജ്ആശുപത്രിയിൽ രോഗിക്ക് കുട്ടിരിപ്പിനെത്തിയ യുവാവിൻ്റെ മൊബെൽ ഫോൺ മോഷണ കേസിൽ പിടിയിലായ മോഷ്ടാവിൽ നിന്ന് മെഡിക്കൽ കോളേജിൽ നിന്ന് മോഷ്ടിച്ച മൂന്ന് ഫോണുകൾ കൂടി കണ്ടെത്തി.

## Article Content

**പരിയാരം: **മെഡിക്കൽ കോളേജ്ആശുപത്രിയിൽ രോഗിക്ക് കുട്ടിരിപ്പിനെത്തിയ യുവാവിൻ്റെ മൊബെൽ ഫോൺ മോഷണ കേസിൽ പിടിയിലായ മോഷ്ടാവിൽ നിന്ന് മെഡിക്കൽ കോളേജിൽ നിന്ന് മോഷ്ടിച്ച മൂന്ന് ഫോണുകൾ കൂടി കണ്ടെത്തി.

ഇതോടെ പരിയാരം പോലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.കഴിഞ്ഞ ദിവസം പിടിയിലായ. കണ്ണൂർ കക്കാട് പുഴാതി സ്വദേശി എം.നവാസിനെ ( 42)നെതിരെയാണ് കേസെടുത്തത്. ഉടമസ്ഥരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.

എസ്.ഐ.രൂപാ മധുസൂദനൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടറുടെ ക്രൈം സ്ക്വാഡ് അംഗം സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്തും സംഘവുമാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ ക്രൈം സ്ക്വാഡിൻ്റെ സഹായത്തോടെ പ്രതിയെ കണ്ണൂരിൽ വെച്ച് പിടികൂടിയത്.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബന്ധുവായ രോഗിക്ക് കുട്ടിരിപ്പിനെത്തിയ കടന്നപ്പള്ളി സ്വദേശി അശ്വിൻ രാജിൻ്റെ മൊബെൽ ഫോണാണ് രണ്ട് ദിവസം മുമ്പ് മോഷണം പോയത്. രാത്രിയിൽഉറക്കത്തിലായിരുന്ന യുവാവിൻ്റെ ഫോൺ ഇയാൾമോഷ്ടിച്ച് കടന്നു കളയുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45632/mobile-phone-theft-in-pariyaram)