---
title: "ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ"
english_title: "fake video against joe joseph"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45562/fake-video-against-joe-joseph"
published_at: "2022-05-28T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291ce9feb759_vac.jpg"
keywords: []
---

# ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി : **തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.കോണ്‍ഗ്രസ്, യൂത്ത് ലീഗ്, പ്രവര്‍ത്തകരാണ് വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെ പോലീസിന്റെ കസ്റ്റഡിയില്‍ ആയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

## Article Content

**കൊച്ചി : **തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.കോണ്‍ഗ്രസ്, യൂത്ത് ലീഗ്, പ്രവര്‍ത്തകരാണ് വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെ പോലീസിന്റെ കസ്റ്റഡിയില്‍ ആയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

നേരത്തെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുറഹ്മാന്‍, കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്. ഇതില്‍ കണ്ണൂര്‍ കേളകം സ്വദേശി അബ്ദുറഹ്മാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആണ്. കസ്റ്റഡിയില്‍ ആയിരിക്കുന്ന ബാക്കി രണ്ടുപേരില്‍ ഷിബുവും കോവളം സ്വദേശിയായ സുഭാഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഷിബു.cനിലവില്‍ പോലീസ് മൂവരെയും ചോദ്യം ചെയ്തു വരികയാണ്. അല്പ സമയത്തിനുള്ളില്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് പോലീസ് ഇതിനുപിന്നാലെ വ്യക്തമാക്കിയത്. വിവാദ സംഭവത്തില്‍ മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസിന്റെ നടപടി. അതേസമയം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തില്‍ ഇന്നലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനെ ആണ് പൊലീസ് അറസ്റ്റ് ഇന്നലെ ചെയ്തത്. എന്നാല്‍, 2 ദിവസം മുമ്ബ് മറ്റൊരാളെ അറസ്റ്റ് പൊലീസ് ചെയ്തിരുന്നു.

മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവ ദാസനെ ആണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃക്കാക്കരയിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ സി പി എം സ്ഥാനാര്‍ത്ഥിയായ ജോസഫിന് എതിരെ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോ ആണ്. ഈ വ്യാജ പ്രചരണത്തിന് പിന്നില്‍ ബി ജെ പിയും യു ഡി എഫും ആണെന്ന് ആയിരുന്നു സി പി എം ആരോപിച്ചിരുന്നത്. ഇടത് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45562/fake-video-against-joe-joseph)