---
title: "വീട് കുത്തിതുറന്ന് മോഷണം; പ്രതി പിടിയിൽ"
english_title: "theft in thana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45443/theft-in-thana"
published_at: "2022-05-27T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290e5c73bb0b_DSC_7464 (1).JPG"
keywords: []
---

# വീട് കുത്തിതുറന്ന് മോഷണം; പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂര്‍:** താണയിലെ വീട് കുത്തികുറന്ന് മോഷണം പ്രതി പിടിയിൽ .അഞ്ചാംപീടിക പാറക്കടവ് സ്വദേശി ടി.ഗോവിന്ദനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി.എച്ച്.നസീബും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**കണ്ണൂര്‍:** താണയിലെ വീട് കുത്തികുറന്ന് മോഷണം പ്രതി പിടിയിൽ .അഞ്ചാംപീടിക പാറക്കടവ് സ്വദേശി ടി.ഗോവിന്ദനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി.എച്ച്.നസീബും സംഘവും അറസ്റ്റു ചെയ്തത്.

രണ്ട് ദിവസം മുമ്പാണ് താണ ദിനേശ് ഓഡിറ്റോറിയത്തിനു സമീപത്തെ കണ്ണൂര്‍ ജിഎസ്ടി ഓഫീസിലെ ജീവനക്കാരനായ സന്ദീപും സിറ്റി പോലിസ് കമ്മീഷണറുടെ ഓഫീസിലെ ജീവനക്കാരിയായ ഭാര്യയും വീടുപൂട്ടി ജോലിക്കു പോയ സമയത്തായിരുന്നു വീട് കുത്തിതുറന്ന് മോഷണം. ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയത് മനസിലായത്. അലമാരയില്‍ സൂക്ഷിച്ച ഒരു പവന്‍ സ്വര്‍ണം, മൂന്ന് സ്വര്‍ണ കമ്മലുകള്‍, 2000 രൂപ യുമാണ് മോഷണം പോയത്. സന്ദീപിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45443/theft-in-thana)