---
title: "പഞ്ചായത്ത് ഭരണ സ്തംഭനം: പരിയാരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് വളഞ്ഞു"
english_title: "muslim youth league pariyaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45367/muslim-youth-league-pariyaram"
published_at: "2022-05-27T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62909951c6c9a_Untitled-2 web.jpg"
keywords: []
---

# പഞ്ചായത്ത് ഭരണ സ്തംഭനം: പരിയാരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് വളഞ്ഞു

> **Lead Summary:** **പരിയാരം; **പരിയാരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് വളഞ്ഞു. പരിയാരം പി എച്ച് സി കുടുംബ ആരോഗ്യ കേന്ദ്രം ആക്കി ഉയർത്തുക, കുറ്റ്യേരി വില്ലേജ് കമ്മ്യൂണിറ്റി സെന്റർ അനുവദിക്കുക, പരിയാരം പി എച്ച് സി നശിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തിരുവട്ടൂർ ആയുർവേദ ആശുപത്രി വിപുലീകരിക്കുക, അമ്മാനപ്പാറാ പാച്ചേനി തിരുവട്ടൂർ റോഡ് ടെൻഡർ നടപടി വേഗത്തിലാക്കുക, പരിയാരം ഹൈസ്കൂളിലെ പ്രിൻസിപ്പാൾ ടീച്ചർ പോസ്റ്റുകൾ സ്ഥിരനിയമനം ആക്കുക, ഇരിങ്ങൽ പാച്ചേനി റോഡ് റീടാറിങ് ചെയ്യുക, മന്ത്രി മണ്ഡലത്തിലെ വിവിധ റോഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പഞ്ചായത്ത് വളയൽ സമരം സംഘടിപ്പിച്ചത്.

## Article Content

**പരിയാരം; **പരിയാരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് വളഞ്ഞു. പരിയാരം പി എച്ച് സി കുടുംബ ആരോഗ്യ കേന്ദ്രം ആക്കി ഉയർത്തുക, കുറ്റ്യേരി വില്ലേജ് കമ്മ്യൂണിറ്റി സെന്റർ അനുവദിക്കുക, പരിയാരം പി എച്ച് സി നശിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തിരുവട്ടൂർ ആയുർവേദ ആശുപത്രി വിപുലീകരിക്കുക, അമ്മാനപ്പാറാ പാച്ചേനി തിരുവട്ടൂർ റോഡ് ടെൻഡർ നടപടി വേഗത്തിലാക്കുക, പരിയാരം ഹൈസ്കൂളിലെ പ്രിൻസിപ്പാൾ ടീച്ചർ പോസ്റ്റുകൾ സ്ഥിരനിയമനം ആക്കുക, ഇരിങ്ങൽ പാച്ചേനി റോഡ് റീടാറിങ് ചെയ്യുക, മന്ത്രി മണ്ഡലത്തിലെ വിവിധ റോഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പഞ്ചായത്ത് വളയൽ സമരം സംഘടിപ്പിച്ചത്.

സമരം മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കരീം ചേലേരി ഉത്ഘാടനം ചെയ്തു. അഷ്റഫ് പുലുക്കൂൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് ഇരിങ്ങൽ സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് അലി മംഗര മുഖ്യപ്രഭാഷണം നടത്തി.

ശുകൂർ പി വി, (പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്) ,ബഷീർ എം (സെക്രട്ടറി പഞ്ചായത്ത് മുസ്ലിം ലീഗ്), അബൂബക്കർ വായാട് (മുസ്ലിം ലീഗ് മണ്ഡലം ഉപാദ്ധ്യക്ഷൻ), ഇബ്രാഹിം കുട്ടി (തിരുവട്ടൂർ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി), കരീം മാഷ് തിരുവട്ടൂർ (തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്) നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45367/muslim-youth-league-pariyaram)