---
title: "പരിയാരം മെഡിക്കൽ കോളേജിൽവെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ"
english_title: "mobile phone theft in hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45333/mobile-phone-theft-in-hospital"
published_at: "2022-05-27T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62907bead26df_news-card.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൽവെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

> **Lead Summary:** **പരിയാരം: ക**ണ്ണൂർ മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്.

## Article Content

**പരിയാരം: ക**ണ്ണൂർ മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്.

സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി 23 ന് ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന കടന്നപ്പള്ളി കോട്ടത്തുംചാലിലെ അശ്വിന്‍രാജിന്റെ 11,000 രൂപ വിലമതിക്കുന്ന ഫോണ്‍ കവര്‍ന്നത്. സി.സി.ടി.വി കാമറയില്‍ പതിഞ്ഞ മോഷ്ടാവിനെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരത്തെയും പലരുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45333/mobile-phone-theft-in-hospital)