---
title: "സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്"
english_title: "bomb blast against cpm local office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45330/bomb-blast-against-cpm-local-office"
published_at: "2022-05-27T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62907fa1043a7_Untitled-2 web.jpg"
keywords: []
---

# സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

> **Lead Summary:** സിപിഎം മാനന്തേരി ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ബോബെറിഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.മാനന്തേരി സത്രത്തിൽ പ്രവർത്തിക്കുന്ന ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത് ഓഫീസിൻ്റെ സൺഷേഡിനും ചുമരിനും കേട് പാട് പറ്റി. ഓഫീസ് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാലാണ് ആളപായമില്ലാതിരുന്നത്.

## Article Content

സിപിഎം മാനന്തേരി ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ബോബെറിഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.മാനന്തേരി സത്രത്തിൽ പ്രവർത്തിക്കുന്ന ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത് ഓഫീസിൻ്റെ സൺഷേഡിനും ചുമരിനും കേട് പാട് പറ്റി. ഓഫീസ് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാലാണ് ആളപായമില്ലാതിരുന്നത്.

സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവം നടന്ന ഉടനെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ,കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപൊയിൽ, സിഐ പ്രദീഷ്, എസ്ഐ ഇ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45330/bomb-blast-against-cpm-local-office)