---
title: "വെള്ളിക്കീൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി "
english_title: "Vellikkeel river "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45235/vellikkeel-river"
published_at: "2022-05-26T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fa9c64be8e_cropimage1653577946962.png"
keywords: []
---

# വെള്ളിക്കീൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി 

> **Lead Summary:** തളിപ്പറമ്പ് വെള്ളിക്കിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. 

## Article Content

തളിപ്പറമ്പ് വെള്ളിക്കിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. 

പട്ടുവം പരണൂലിലെ രമേശന്‍-റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിനെയാണ് (16) ഇന്ന് വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്.

കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.  

രാത്രി എട്ടോടെ വെളിച്ചക്കുറവ് കാരണം അഗ്നിശമനസേന തെരച്ചില്‍ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ അന്വേഷണം തുടര്‍ന്നുവെങ്കിലും ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തെരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും. വെള്ളത്തില്‍ താഴ്ന്നുപോയ രണ്ട് കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

മൂത്തേടത്ത് ഹൈസ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയാണ് ആരോമല്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45235/vellikkeel-river)