---
title: "പെട്രോൾ പമ്പിൽ നടന്ന സംഭവത്തിൽ രാഷ്ട്രീയം കലർത്തി മുതലെടുപ്പ് നടത്താനുള്ള മുസ്ലിംലീഗ് ശ്രമത്തെ തളിപ്പറമ്പിലെ ജനത തിരിച്ചറിയുക. എസ്ഡിപിഐ."
english_title: "Petrol pumb clash "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45229/petrol-pumb-clash"
published_at: "2022-05-26T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fa0ca26959_denzil_150322_sdpi1.jpg"
keywords: []
---

# പെട്രോൾ പമ്പിൽ നടന്ന സംഭവത്തിൽ രാഷ്ട്രീയം കലർത്തി മുതലെടുപ്പ് നടത്താനുള്ള മുസ്ലിംലീഗ് ശ്രമത്തെ തളിപ്പറമ്പിലെ ജനത തിരിച്ചറിയുക. എസ്ഡിപിഐ.

> **Lead Summary:** തളിപ്പറമ്പ: കഴിഞ്ഞ ദിവസം മന്ന പെട്രോൾ പമ്പിൽ ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ രാഷ്ട്രീയം കലർത്തി മുതലെടുപ്പ് നടത്താനുള്ള ലീഗ് ശ്രമം തളിപ്പറമ്പ് ജനത കരുതിയിരിക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി പ്രസ്ഥാവിച്ചു.

## Article Content

തളിപ്പറമ്പ: കഴിഞ്ഞ ദിവസം മന്ന പെട്രോൾ പമ്പിൽ ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ രാഷ്ട്രീയം കലർത്തി മുതലെടുപ്പ് നടത്താനുള്ള ലീഗ് ശ്രമം തളിപ്പറമ്പ് ജനത കരുതിയിരിക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി പ്രസ്ഥാവിച്ചു.

തികച്ചും വ്യക്തിപരമായി നടന്ന സംഭവത്തിലേക്ക് എസ്ഡിപിഐ യുടെ പേര് വലിചിഴക്കുന്നത് പ്രതിഷേധാർഹമാണ്.

പെട്രോൾ നിറക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കം പിന്നീട് അടിപിടിയിലേക്ക് കലാശിക്കുകയായിരുന്നു. പിന്നീട് അതിക്രമം നടത്തിയെന്ന് പറയപ്പെടുന്ന എസ്ഡിപിഐ പ്രവർത്തകനായ സിനാന്റെ കുടുംബക്കാർ തന്നെ ഇടപെട്ട് തർക്കം പരിഹരിച്ചതായിരുന്നു. എന്നാൽ സംഭവത്തിൽ യാതൊരു വിധ രാഷ്ട്രീയവുമില്ലാതിരിക്കെ ദുഷ്ടലാക്കോടെ ലീഗ് നേതാക്കൾ ഇടപെടൽ നടത്തി പ്രശ്നം രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്.

പ്രവർത്തകർക്ക് നേരെയുള്ള വ്യാജപ്രജരണങ്ങളിൽ നിന്നും തളിപ്പറമ്പിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൽ നിന്ന് ലീഗ് നേതൃത്വം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫൈസൽ.പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീക്, അൻസാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45229/petrol-pumb-clash)