---
title: "തളിപ്പറമ്പ നഗരസഭ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു"
english_title: "Entrepreneurship Awareness Workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45202/entrepreneurship-awareness-workshop"
published_at: "2022-05-26T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f8a1de5b33_vac.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയുടെയും കണ്ണൂർ ജില്ല വ്യവസായ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു..സംരംഭം തുടങ്ങാനും, പ്രാവർത്തികമാക്കാനും വേണ്ട നടപടികൾ, അതിനാവശ്യമായ ലൈസൻസ് –ലോൺ –സബ്ബ്സിഡി കാര്യങ്ങൾ, വ്യവസായ വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും സംരംഭ സഹായ പദ്ധതികൾ തുടങ്ങിയവയ്ക്ക് ശില്പശാലയിൽ വെച്ച് ക്ലാസ്സുകൾ നൽകി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയുടെയും കണ്ണൂർ ജില്ല വ്യവസായ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു..സംരംഭം തുടങ്ങാനും, പ്രാവർത്തികമാക്കാനും വേണ്ട നടപടികൾ, അതിനാവശ്യമായ ലൈസൻസ് –ലോൺ –സബ്ബ്സിഡി കാര്യങ്ങൾ, വ്യവസായ വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും സംരംഭ സഹായ പദ്ധതികൾ തുടങ്ങിയവയ്ക്ക് ശില്പശാലയിൽ വെച്ച് ക്ലാസ്സുകൾ നൽകി.

.2022-23 സംരംഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിൽ കൂടി നാല് ലക്ഷം പേർക്ക് തൊഴിൽ നല്കുകയാണ് ലക്ഷ്യം.തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ വെച്ച് നടന്ന ശില്പശാല തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.കെ.ഷബിത, പി.പി മുഹമ്മദ് നിസാർ കൗൺസിലർമാരായ ഒ സുഭാഗ്യം, വത്സരാജൻ, രമേശൻ കെ.,,വി.വിജയൻ, മനോജ്, സജ്ന എം, വാസന്തി പി.വി., വൽസല, സജീറ എം.പി ,വനജ ഡി, സി.ഡി.എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, ഷാജി വി.വി, ശിവദാസൻ. ടി ,സുനിൽ എം, വ്യവസായ ഓഫീസർ, എന്നിവർ പങ്കെടുത്തു.നഗരസഭാ സിക്രട്ടറി എം.എസ് ശ്രീരാഖ് സ്വാഗതവും ശ്രീനിവാസൻ ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45202/entrepreneurship-awareness-workshop)