---
title: "ക്യൂ തെറ്റിച്ച് പെട്രോൾ നൽകിയെന്നാരോപിച്ച് തളിപ്പറമ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം"
english_title: "Petrol pump employee beaten up "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45197/petrol-pump-employee-beaten-up"
published_at: "2022-05-26T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f87b8a599d_download (1).jpg"
keywords: []
---

# ക്യൂ തെറ്റിച്ച് പെട്രോൾ നൽകിയെന്നാരോപിച്ച് തളിപ്പറമ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

> **Lead Summary:** **തളിപ്പറമ്പ്: **ക്യൂ തെറ്റിച്ച് പെട്രോള്‍ നല്‍കിയെന്നാരോപിച്ച് പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ക്യൂ തെറ്റിച്ച് പെട്രോള്‍ നല്‍കിയെന്നാരോപിച്ച് പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മന്ന എന്‍.എഫ് ഫ്യൂവല്‍സിലെജീവനക്കാരന്‍ കുറ്റിക്കോല്‍ പാറാട്ടെ ചക്കന്റകത്ത് അബ്ദുള്‍ലത്തീഫിനാണ്(45)മര്‍ദ്ദനമേറ്റത്. 23 ന് രാവിലെ 11.30 നായിരുന്നു സംഭവം. പെട്രോല്‍ അടിക്കാനെത്തിയ കെ.എല്‍-13 ഇ-9393 നമ്പര്‍ ഓമ്‌നി വാന്‍ ഓടിച്ച കെ.സിനാനെതിരെയാണ് കേസെടുത്തത്.

തള്ളിയിടുന്നതിടയില്‍ നിലത്ത് വീണ് ലത്തീഫിന് തലക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45197/petrol-pump-employee-beaten-up)