---
title: "തെരുവിൽ ക്ലാസ് മുറികളൊരുക്കി എസ്.എസ്.എഫ്പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "The SSF organized protests by setting up classrooms on the street"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4519/the-ssf-organized-protests-by-setting-up-classrooms-on-the-street"
published_at: "2021-10-11T10:20:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163c29b523d7_news-card-web.jpg"
keywords: []
---

# തെരുവിൽ ക്ലാസ് മുറികളൊരുക്കി എസ്.എസ്.എഫ്പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **ഉയർന്ന ഗ്രേഡ് നേടിയിട്ടും ഹയർസെക്കൻഡറി പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ തെരുവിൽ ക്ലാസ് മുറികളൊരുക്കി പ്രതിഷേധിച്ചു.

## Article Content

**തളിപ്പറമ്പ് : **ഉയർന്ന ഗ്രേഡ് നേടിയിട്ടും ഹയർസെക്കൻഡറി പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ തെരുവിൽ ക്ലാസ് മുറികളൊരുക്കി പ്രതിഷേധിച്ചു.

കേരളത്തിലെ അനേകായിരം വിദ്യാർത്ഥികളെ ബാധിക്കുന്ന നിലവിലെ സമ്പ്രദായമനുസരിച്ച് 1.95 ലക്ഷം വിദ്യാർഥികൾക്ക് പൊതുവിദ്യാലയം അ പ്രാപ്യമാകുന്നതിനെതിരെയാണ് എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ തളിപ്പറമ്പ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഉയർന്ന മാർക്ക് നേടിയവർക്ക് പോലും ഇഷ്ടമുള്ള വിഷയമോ സ്കോളോ തിരഞ്ഞെടുക്കാനാവുന്നില്ല. കഴിഞ്ഞ 5 വർഷം തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോളാണ് വടക്കൻ ജില്ലകളിൽ വിദ്യാർത്ഥികൾ നെട്ടോട്ടമോടിയത്.

കണ്ണൂർ ജില്ലയിൽ മാത്രം 11904 വിദ്യാർത്ഥികൾ അഡ്മിഷൻ കിട്ടാതെ പുറത്തിരിക്കുകയാണ്. പ്ലസ് വൺ പൊളിറ്റിക്സിലെ അഞ്ചാം അദ്ധ്യായം അവകാശങ്ങളെക്കുറിച്ച് ക്ലാസ് എടുത്ത് കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്.

കാലങ്ങളായി കുട്ടികളില്ലാതെ പാഴായി പോവുന്ന തെക്കന്‍ ജില്ലകളിലെ അധിക ബാച്ചുകൾ മലബാർ മേഖലകളിലേക്ക് സ്ഥിരമായി അനുവദിക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഇഷ്ടപ്പെട്ട കോമ്പിനേഷനും സ്കൂളും ലഭ്യമാക്കണമെന്നും എസ് എസ് എഫ് ആവിശ്യപ്പെട്ടു.

പ്രതിഷേധ പരിപാടിയില്‍ SSF ജില്ലാ ഫിനാന്‍സ് സെക്രട്ടറി മുനവിര്‍ അമാനി വിഷയാവതരണം നടത്തി.ക്ളാസുകള്‍ക്ക് അര്‍ഷദ് പട്ടുവം, സഫ്വാന്‍ നരിക്കോട് നേതൃത്വം നല്‍കി. ഡിവിഷന്‍ സെക്രട്ടറി സാബിത്ത് എളമ്പേരം സ്വാഗതവും സഫ്വാന്‍ വായാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4519/the-ssf-organized-protests-by-setting-up-classrooms-on-the-street)